Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതി....! നഴ്‌സുമാർക്ക് ജർമ്മനിയിലേയ്ക്ക് പറക്കാൻ സുവർണാവസരം, ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യം, ഉടൻ അപേക്ഷിക്കൂ...!

22 FEBRUARY 2023 03:55 PM IST
മലയാളി വാര്‍ത്ത

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും.

മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും. ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍,മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍,ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍,തീവ്രപരിചരണം/ജറിയാട്രിക്സ് കാർഡിയോളജി/ജനറൽ വാർഡ് സർജിക്കൽ- മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും/ഓപ്പറേഷൻ തീയേറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

ആദ്യ എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്സുമാരുടെ ജർമ്മൻ ഭാഷാ പരിശീലനം ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും, തിരുവനന്തപുരത്തുമായി പൂർത്തിയായി. ഇവരിൽ ബി 1 ലെവൽ യോഗ്യത നേടിയവരുടെ വിസ പ്രോസസിംഗ് നടന്നുവരുന്നു. രണ്ടാം എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 300 നഴ്സുമാരുടെ ഭാഷാ പരിശീലനം ജനുവരി 23 ന്
ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഭാഷാ പരിശീലനം പൂർത്തിയാക്കി ബി 1 സർട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് ഇവരെ അസിസ്റ്റന്‍റ് നഴ്സുമാരായി ജർമ്മനിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ജർമ്മനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്‍റെ ചെലവിൽ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റേര്‍ഡ് നഴ്സായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതിനും ഇവർക്ക് സാധിക്കും.

രജിസ്റ്റേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും. രജിസ്റ്റേർഡ് നഴ്സ് ആയാൽ കുറഞ്ഞത് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറിൽ 20 മുതൽ 35 ശതമാനം വരെ വർദ്ധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കുന്നതാണ്. നിലവിൽ ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ ജർമ്മനിയിൽ തൊഴിൽ ലഭിച്ച നഴ്സുമാർക്ക് 2900 യൂറോ വരെ അലവൻസുകൾ കൂട്ടാതെ തന്നെ തുടക്ക ശമ്പളം ലഭിച്ചിട്ടുണ്ട്. ക്ലാസുകൾ തീർത്തും നേരിട്ടുള്ളതായിരിക്കും.

ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാകാൻ കഴിയുന്ന ഉദ്യോ ഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഏതെങ്കിലും വിദേശരാജ്യ ങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 6. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, German Language Certificate, രജിസ്ട്രേഷൻ, മേൽപ്പറഞ്ഞ ഡിപ്പാർട്ടുമെന്റുകളിൽ എക്സ്പീരിയൻസ് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends