Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര സായുധ സേനയില്‍ ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്

22 FEBRUARY 2023 04:53 PM IST
മലയാളി വാര്‍ത്ത



കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ എല്ലാ ഡയറക്ടർ ജനറലുകളോടും (ഡി-ജി) സേനയിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. ഈ ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 



10,15,237 ആണ് സേനയുടെ ആകെ അംഗബലമെന്നും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. സെന്റര്‍ ആംഡ് പൊലീസ് ഫോഴ്സെസ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ശസ്ത്രസീമാ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ് എന്നീ സേനാ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് കേന്ദ്ര സായുധ സേന. ഈ വര്‍ഷം ജനുവരി ഒന്ന് കണക്കാക്കിയാല്‍ സിഎപിഎഫിലും അസാം റൈഫില്‍സിലുമായി 83,127 ഒഴിവുകളാണുള്ളതെന്ന് ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

 

 

 



2022 ജൂലൈയ്ക്കും 2023 ജനുവരിക്കും ഇടയിലായി 32181 പേരെ റിക്രൂട്ട് ചെയ്തു. 64,444 ഒഴിവുകള്‍ നികത്തുന്നതിനായി നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുമുണ്ട്. ഈ വര്‍ഷം തന്നെ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. യുപിഎസ്‌സി, എസ്എസ്‌ സി, ബന്ധപ്പെട്ട സേനാ വിഭാഗങ്ങള്‍ എന്നിവയിലൂടെ റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

 

 

ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, കശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിവയാണ് സിആര്‍പിഎഫിന്റെ ചുമതല. പാകിസ്ഥാനുമായുള്ള 3323 കിലോമീറ്റര്‍ അതിര്‍ത്തി (യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ 740 കിലോമീറ്റര്‍ ഒഴിച്ച്), ബംഗ്ലാദേശുമായുള്ള 4096 കിലോമീറ്റര്‍ പ്രദേശത്തിന്റെ സംരക്ഷണ ചുമതലയാണ് ബിഎസ്എഫിനുള്ളത്.

 

 



നിലവിൽ 83,000-ലധികം ഗസറ്റഡ് ഓഫീസർമാരുടെയും (ജിഒ) ഉദ്യോഗസ്ഥരുടെയും കുറവ് അർധസൈനിക വിഭാഗങ്ങളിലുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (SSB), അസം റൈഫിൾസ് (AR) എന്നിവയുടെ ഡി-ജിമാർക്ക് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞയാഴ്ച ഒരു കത്ത് അയച്ചതായി വൃത്തങ്ങൾ പറഞ്ഞു.

 



ആണവനിലയം, തന്ത്ര പ്രധാനമേഖലകള്‍, മെട്രോ ശൃംഖല, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ സിഐഎസ്എഫിനാണ്. 3488 കിലോമീറ്റര്‍ ഇന്ത്യ‑ചൈന അതിര്‍ത്തിയിലാണ് ഐടിബിപിക്ക് ചുമതല. നേപ്പാള്‍ (1751 കിലോമീറ്റര്‍), ഭൂട്ടാന്‍ (699 കിലോമീറ്റര്‍) അതിര്‍ത്തിയിലാണ് എസ്എസ്ബി ഗാര്‍ഡുകളുള്ളത്. മ്യാന്‍മര്‍ അതിര്‍ത്തി (1643 കിലോമീറ്റര്‍) സംരക്ഷണം, വടക്ക്കിഴക്കന്‍ മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അസം റൈഫിള്‍സിന്റെ പ്രധാന ചുമതലകള്‍

 



ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്. ഒഴിവുകൾ നികത്തുന്നതിനായി സിഎപിഎഫുകളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ തുടങ്ങിയതായി ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. 2023 ൾ തന്നെ  നടപടികൾ പൂർത്തിയാക്കും . അതിനാൽ ധാരാളം ഒഴിവുകൾ ആണ് സായുധ സേനയുടെ വിവിധ വിഭാഗങ്ങളിലേയ്ക്കായി വരാൻ ഇരിക്കുന്നത് . നോട്ടിഫിക്കേഷൻ വരുബോൾ  തന്നെ താൽപ്പര്യമുള്ളവർ അപേക്ഷ അയയ്ക്കാൻ തയ്യാറായി ഇരിക്കൂ ..ഈ ഒഴിവുകൾ അംബന്ധിച്ച കൂടുതൽ വിവരത്തിനും  മാറ്റ് തൊഴിൽ വാർത്തകൾക്കും ആയി ഈ ചാനൽ സബ്സ്ക്രിബ് ചെയ്യൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends