Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...


25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ടെന്നുവരെ പറഞ്ഞ് അപവാദം പ്രചരിപ്പിക്കാൻ പലരും ഉപയോഗിച്ചു: ഏഴ് വർഷമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല! ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് അവിടെ തുടർന്നത്: വിവാദങ്ങൾക്കൊടുവിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ് മരുതംകുഴിയിൽ എംഎൽഎയുടെ പുതിയ ഓഫീസ്: ഈ ഓഫീസിനുള്ളത് മൂന്ന് മുറികൾ...


മകരവിളക്ക് ദർശനത്തിനുള്ള പാസുകൾ ദുരുപയോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടയുന്നതിനായി ഇത്തവണ ഫോട്ടോ പതിച്ച പാസുകൾ.. ഫ്ലൈ ഓവറിൽ നിന്ന് ദർശനം നടത്താൻ 'സിൽവർ പാസുകളും'..


പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ..ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.. ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യത..

വിദേശപഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ക്കായി നല്‍കപ്പെടുന്ന ഇന്‍ഡ്യാ ഗവണ്മെന്റിന്റെ ഉന്നത സ്‌കോളര്‍ ഷിപ്പുകളെ കുറിച്ച് അറിയുക

13 MARCH 2020 05:20 PM IST
മലയാളി വാര്‍ത്ത

വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യ ഗവണ്മെന്റ് നല്‍കുന്ന ഗ്രാന്റുകള്‍ ഇവയാണ്.

1. Overseas Doctoral Fellowship Programme (ഓവര്‍സീസ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം ):

ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സ്റ്റാറ്റിയുട്ടറി ബോഡിയായ SERB എന്ന സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് റിസര്‍ച്ച് ബോര്‍ഡ്, Cambridge, Stanford, Carnegie Mellon University, University of Southern California, University of California, Irvine, USA, Rice University, USA, The State University of New York, University at Buffalo, USA , University of British Columbia, Canada എന്നീ സര്‍വകലാശാലകളുമായി സഹകരിയ്ക്കുവാന്‍ സ്ഥാപിച്ച ഓവര്‍സീസ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം ലക്ഷ്യമിട്ടത് നാഷണല്‍ കപ്പാസിറ്റി ബില്‍ഡിംഗാണ്.

(വ്യക്തികളോ സ്ഥാപനങ്ങളോ, തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാനോ അല്ലെങ്കില്‍ മികച്ച രീതിയിലോ അധികരിച്ച തോതിലോ, കൂടുതല്‍ സ്വാധീനം ഉളവാക്കുന്ന രീതിയിലോ തങ്ങളുടെ പ്രവര്‍ത്തന ഫലം കൈവരിയ്ക്കുന്നതിനായി, തങ്ങളുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിജ്ഞാനമോ, ഉപകരണങ്ങളോ മറ്റു വിഭവങ്ങളോ ആര്‍ജിയ്ക്കുന്ന പ്രക്രിയകളെയാണ് കപ്പാസിറ്റി ബില്‍ഡിംഗ് എന്നത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്). ഗവേഷണ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫെല്ലോഷിപ്പ് ആയി, 4 വര്‍ഷത്തേയ്ക്ക് 24000 ഡോളറാണ് ഈ സ്‌കോളര്‍ഷിപ്പിലൂടെ ലഭിയ്ക്കുന്നത്.

2. ഹംഗേറിയന്‍ ഗവണ്മെന്റ് സ്‌കോളര്‍ഷിപ് : ഇന്ത്യയും ഹംഗറിയും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ പരിപാടിയുടെ ഭാഗമായി, ഹംഗറിയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്ന 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പ് ആണിത്.

3. MHRD scholarships:

വിദ്യാഭ്യാസ -സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഇറ്റലി, മെക്‌സിക്കോ, ഇസ്രായേല്‍ , ചൈന ,സൗത്ത് കൊറിയ എന്നിവയും , ന്യൂസിലാന്‍ഡ് , യു കെ എന്നിവ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് എന്ന പേരിലും പ്രസ്തുത രാജ്യങ്ങളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. മാനവ വിഭവശേഷി വികസനമന്ത്രാലയം ആണ് ഈ സ്‌കോളര്ഷിപ്പിനായി വിദ്യാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യുന്നത്.


4. National Overseas Scholarship for Scheduled Caste Students:

Social Justice and Empowerment ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പ് ആണിത്. പട്ടിക ജാതി വിഭാഗത്തില്‍പെടുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനും, ഗവേഷണ പഠനത്തിനുമായി സാമ്പത്തിക സഹായം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്.


5. National Overseas Scholarship for Scheduled Tribe Students:

എന്‍ജിനിയറിങ് , ടെക്നോളജി , സയന്‍സ് , എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പട്ടിക വിഭാഗത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്വകലാശാലകളില്‍ ബിരുദാനന്തര ബിരുദ പഠനമോ , ഗവേഷണ ബിരുദ പഠനമോ, പോസ്റ്റ് ഡോക്ടറല്‍ പഠനമോ നടത്തുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സ് സ്ഥാപിച്ചിട്ടുള്ള ഒരു സ്‌കോളര്‍ഷിപ്പ് ആണിത്.

6. Research Internships:

All India Council for Technical Education-ന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, കനേഡിയന്‍ സര്‍വകലാശാലകളില്‍, ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നതിനായി , All India Council for Technical Education-നും Mathematics of Information Technology and Computer Systems (MITACS)' - സും സംയുക്തമായി 2018 -ല്‍ ആരംഭിച്ച  'Sending Students Abroad for Research Internships' (സെന്റിങ് സ്റ്റുഡന്‍സ് എബ്രോഡ് ഫോര്‍ റിസേര്‍ച് ഇന്റേണ്‍ഷിപ്) പരിപാടിയുടെ ഭാഗമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ആണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും  (2 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്  (6 hours ago)

'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും  (6 hours ago)

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം  (7 hours ago)

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള  (8 hours ago)

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്..തിരച്ചിൽ ശക്തമാക്കി പൊലീസ്  (8 hours ago)

ആ പാകിസ്ഥാൻ താരത്തിന്റെ റെക്കാ‌ഡും തകർത്ത് വൈഭവ് സൂര്യ  (8 hours ago)

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി  (8 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം നാളെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും...ഇതിന്റെ ഫലമായി കേരളത്തിൽ ജനുവരി 9 മുതൽ 11 വരെ മഴയ്ക്ക് സാധ്യതയുണ്ട്... ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല  (8 hours ago)

ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ  (9 hours ago)

സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്  (9 hours ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (9 hours ago)

യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി  (9 hours ago)

എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്  (9 hours ago)

തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി  (9 hours ago)

Malayali Vartha Recommends