Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ബിസിനസ്സ് ബിരുദം നേടിയവരുടെ തൊഴില്‍ സാധ്യത കുറയ്ക്കുന്നത് കാലിക പ്രാധാന്യമുള്ള കരിക്കുലത്തിന്റെ അഭാവം എന്ന് വിദഗ്ദ്ധര്‍

19 MARCH 2020 06:42 PM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന ശമ്പളവും ബിസിനസ്സ് രംഗത്തെ ശക്തമായ വ്യക്തി പ്രഭാവവും എത്തിപ്പിടിയ്ക്കാനുള്ള മോഹവുമായാണ് ഓരോ വിദ്യാര്‍ത്ഥിയും ബിസിനസ്സ് സ്‌കൂളുകളില്‍ ചേരുന്നത് . എന്നാല്‍, തൊഴില്‍ മേഖലയ്ക്ക് അനുയോജ്യമായ രീതിയിലുള്ള പരിശീലനമോ അനുഭവ പരിചയമോ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെ വിദ്യാര്‍ത്ഥികളെയും വ്യവസായ രംഗത്തെ തൊഴില്‍ ഉടമകളെയും ഒരു പോലെ നിരാശപ്പെടുത്തുകയാണ് രാജ്യത്തെ ബിസിനസ്സ് സ്‌കൂളുകള്‍ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

എല്ലാ രംഗത്തും ടെക്നോളജി ഇത്രയേറെ വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്ന ഇക്കാലത്ത്, തങ്ങളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തു കൊണ്ടുവരുന്നതും കാലിക പ്രാധാന്യമുള്ള കഴിവുകള്‍ കൈവരിയ്ക്കുന്നതിന് തങ്ങളെ സഹായിച്ച് മാനേജ്മെന്റ് രംഗത്ത് കാര്യക്ഷമത ഉള്ള ഉദ്യോഗാര്‍ഥികളാക്കാന്‍ പര്യാപ്തമാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിദ്യാഭ്യാസം നേടണം എന്ന കാഴ്ചപ്പാടോടെയാണ് ഓരോ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയും ബിസിനസ്സ് സ്‌കൂളുകളില്‍ എത്തുന്നത്.

300000 -ത്തോളം എം ബി എ ബിരുദധാരികളാണ് ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കി പുറത്തു വരുന്നത്. ഇവരില്‍ 180000 -ത്തോളം പേര്‍ക്കും ജോലി ലഭിയ്ക്കുന്നില്ല എന്നതാണ് വാസ്തവം. ഇവരെല്ലാം തങ്ങളുടെ വിദ്യാഭ്യാസത്തിനായി വളരെ അധികം പണം ചെലവഴിച്ചത്, മികച്ച ഒരു കരിയര്‍ കിട്ടുമെന്നും അതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവും അംഗീകാരവും ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും കുറഞ്ഞ ശമ്പളമുള്ള എന്തെങ്കിലും ജോലി ലഭിക്കുന്നതായിട്ടോ അല്ലെങ്കില്‍ തൊഴില്‍ ലഭിയ്ക്കാതെ ഇരിയ്ക്കുന്ന സ്ഥിതിയോ ആണ് കണ്ടുവരുന്നത്.

ഒരു എം ബി എ ബിരുദം നേടുന്നതിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ മുടക്കി പഠിയ്ക്കുന്ന ഒരാള്‍ ആ വിദ്യാഭ്യാസത്തിന്റെ ഫലം അനുഭവിയ്‌ക്കേണ്ട അവസരം വരുമ്പോള്‍, പ്രതിമാസം 10000 -മോ 15000 -മോ മാത്രം ലഭിയ്ക്കുന്ന തൊഴിലുകള്‍ സ്വീകരിയ്ക്കാന്‍ നിര്ബന്ധിതനാകുന്ന സ്ഥിതിവിശേഷം ആണ് നിലനില്‍ക്കുന്നത് .

ഇപ്രകാരമുള്ള കണക്കുകള്‍ രാജ്യത്തിലെ 4000-ത്തിലധികം വരുന്ന ബിസിനസ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും അവര്‍ നല്‍കുന്ന ബിസിനസ്സ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ചോദ്യം ചെയ്യാന്‍ മാനേജ്മെന്റ് രംഗത്തേയ്ക്ക് കടക്കാന്‍ ആഗ്രഹിയ്ക്കുന്നവരെയും വ്യവസായ രംഗത്തുള്ളവരെയും പ്രേരിപ്പിയ്ക്കുന്നു.

ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തിന് ധാരാളം അപാകതകള്‍ ഉണ്ടെങ്കിലും , കരിക്കുലവും അവ പഠിപ്പിയ്ക്കുന്ന രീതിയും ഫലപ്രദമല്ലാത്തതാണ് ഏറ്റവും മുഖ്യ പ്രശ്‌നങ്ങള്‍ . കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ കാലിക പ്രാധാന്യമില്ലാത്ത ആശയങ്ങളും രീതികളുമാണെന്നതു കൂടാതെ ആവശ്യത്തില്‍ കൂടുതലുമാണ്.

ബിസിനസ്സ് സ്‌കൂളുകള്‍ ഒന്നും തന്നെ എം ബി എ കരിക്കുലം പരിഷ്‌കരിയ്ക്കുന്നതിനെ കുറിച്ച് ചിന്തിയ്ക്കുന്നു പോലുമില്ല. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ MBA/PGDM കരിക്കുലത്തിനുള്ള മാതൃകയില്‍ സമയാസമയങ്ങളില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ച് അടിവരയിട്ടു പറയുന്നുണ്ടെങ്കിലും, വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ചില മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവ ഒന്നും തങ്ങളുടെ കരിക്കുലം അപ്‌ഗ്രേഡ് ചെയ്യുന്നില്ല.

കരിക്കുലം റിവ്യൂ പദ്ധതിയും റീഫ്രെയിമിങ് കമ്മിറ്റികളുമൊക്കെ അവര്‍ രൂപീകരിയ്ക്കുമെങ്കിലും അവയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രായോഗികമാക്കാന്‍ വര്‍ഷങ്ങളുടെ സമയമാണ് എടുക്കാറാണുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു വൃഥാ വ്യായാമം മാത്രമായി തീരുന്നു.

പഴയ രീതിയില്‍ ഇപ്പോഴും മാര്‍ക്കറ്റിംഗ് , ഫിനാന്‍സ്, ഓപ്പറേഷന്‍സ് , എച്ച് ആര്‍ എന്നി മേഖലയെ കുറിച്ച് വിശാലമായ അവബോധം നല്‍കുന്നതില്‍ തന്നെയാണ് ഇപ്പോഴും കരിക്കുലം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. എന്നാല്‍ പുതിയ ഇലെക്റ്റിവ് വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോഴും ശ്രമം നടത്താറില്ല. ഇക്കാലത്ത് കൂടുതല്‍ പ്രസക്തിയും ഡിമാന്റുമുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് , ഡാറ്റ അനലിറ്റിക്സ് , BFSI, എന്നിങ്ങനെയുള്ള സ്‌പെഷലൈസേഷനുകള്‍ക്ക് ഒരു പ്രാധാന്യവും കരിക്കുലത്തില്‍ നല്‍കി തുടങ്ങിയിട്ടില്ല.

ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2020 പറയുന്നത് ബിസിനസ്സ് അനലിറ്റിക്സ് ആന്‍ഡ് ബിസിനസ്സ് , ഫിനാന്‍സസ് , സര്‍വീസസ് , ഇന്‍ഷുറന്‍സ് (BFSI) എന്നിവയില്‍ എം ബി എ കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മുതല്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു വരുന്നുണ്ടെന്നും അത് ഇനിയും കൂടുവാനേ സാധ്യത ഉള്ളൂ എന്നുമാണ് . ബിസിനസ്സ് പരിജ്ഞാനവും , നൈപുണ്യവും ബിസിനസിന്റെ സൂക്ഷ്മ ഭേദങ്ങള്‍ തിരിച്ചറിയാനുള്ള കഴിവും ഉള്ള സമ്പൂര്‍ണ സജ്ജരായ എം ബി എ ബിരുദധാരികളെ തങ്ങളുടെ തൊഴില്‍ മേഖലയുടെ ഭാഗമാക്കാനാണ് കമ്പനികള്‍ ആഗ്രഹിയ്ക്കുന്നത്.

സാങ്കേതിക രംഗത്തെ വൈഭവം കൂടാതെ ഉദ്യോഗാര്‍ഥിയുടെ പ്രോബ്ലം സോള്‍വിങ് , ക്രിട്ടിക്കല്‍ തിങ്കിങ് , നേതൃ ഗുണം , ആശയ വിനിമയ ശേഷി , എന്നിവ എല്ലാം കമ്പനികള്‍ വിലയിരുത്തും. ഇപ്രകാരമുള്ള സോഫ്റ്റ് സ്‌കില്ലുകള്‍ക്ക് പ്രാധാന്യമുണ്ടെന്നോ അവ വികസിപ്പിയ്ക്കുന്നതിന്റെ ആവശ്യമുണ്ടെന്നോ വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുകയോ അതിനാവശ്യമായ പരിശീലനം നല്‍കുകയോ ബിസിനസ്സ് സ്‌കൂളുകള്‍ ചെയ്യുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.

കരിക്കുലത്തില്‍ ഇപ്രകാരമുള്ള വീഴ്ച ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വ്യവസായ രംഗവും ബിസിനസ്സ് സ്‌കൂളുകളും തമ്മില്‍ സംയോജിച്ചുള്ള പ്രവര്‍ത്തനം ഇല്ലാത്തതാണ് . ബിസിനസ്സ് രംഗത്തെ പ്രമുഖരെ കൂടി ബിസിനസ്സ് സ്‌കൂളിന്റെ കരിക്കുലവുമായി ബന്ധപ്പെടുത്തിയാല്‍ , എം ബി എ ബിരുദ ധാരികളുടെ എംപ്ലോയബിലിറ്റി വര്‍ദ്ധിയ്ക്കും എന്നാണ് വിദഗ്ധാഭിപ്രായം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (7 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (44 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends