Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

ഗേറ്റ് പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം...

05 SEPTEMBER 2022 03:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിന്റെ പഠിക്കാവുന്ന എഞ്ചിനീയറിംഗ് ടെക്‌നോളജി, ആർക്കിടെക്ച്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ്/ ഡോക്റ്ററൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്റ്ററൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണ്ണയിക്കുന്ന ഗേറ്റ് ദേശീയ പരീക്ഷയ്ക്ക് സെപ്തംബര് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീസ് സഹിതം ഒക്ടോബര് 7 വരെയും അപേക്ഷ സ്വീകരിക്കും.

2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിലാണ് പരീക്ഷ. അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും, പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപയാണ് അപേക്ഷാ ഫീസ്. ലേറ്റ് ഫീസ് സഹിതം ഒക്ടോബര് ഒന്ന് വരെ യഥാക്രമം 2200/ 1350 രൂപ. ബാങ്ക് ചാർജ് പുറമെ പരീക്ഷാഫലം മാർച്ച് 16 ന്.

 

 

ഗേറ്റ് പ്രവേശനപരീക്ഷയല്ല. യോഗ്യത നിര്ണയിക്കാനുള്ളതാണ്. പ്രവേശനത്തിനും ജോലിക്കും താല്പര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്‌കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്‌കോർ ഉപയോഗിക്കുന്നു.

 

എഞ്ചിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ച്ചർ, സയൻസ്, കോമേഴ്‌സ്, ആർട്സ് ഇവയൊന്നിലെ ബാച്ചലേഴ്‌സ് പ്രോഗ്രാമിന്റെ മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർക്കും ബിരുദം പൂർത്തിയാക്കുന്നവർക്കും ഗേറ്റ് എഴുതാം. ഡെന്റൽ സർജറി, വെറ്റനറി സയൻസ്, അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്റ്ററി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം. നിർദിഷ്ട ബാച്ച്ലർ ബിരുദത്തിനു തുല്യമെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രൊഫഷണൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം. അപേക്ഷകർക്ക് പ്രായപരിധി ഇല്ല. ഫലപ്രഖ്യാപനം മുതൽ മൂന്നു വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.

 

കൂടുതൽ വിവരങ്ങൾ അറിയാൻ https://gate.iitk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) ഇന്ത്യയിൽ നടത്തുന്ന ഒരു പരീക്ഷയാണ്, ഇത് പ്രാഥമികമായി എഞ്ചിനീയറിംഗ്, സയൻസ് എന്നീ വിഷയങ്ങളിലെ വിവിധ ബിരുദ വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണയാണ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനും പൊതുമേഖലാ കമ്പനികളിലെ ജോലിക്കും പരിശോധിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും റൂർക്കി, ഡൽഹി, ഗുവാഹത്തി, കാൺപൂർ, ഖരഗ്പൂർ, ചെന്നൈ (മദ്രാസ്), മുംബൈ (ബോംബെ) എന്നിവിടങ്ങളിലെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസും സംയുക്തമായി നാഷണൽ കോഓർഡിനേഷൻ ബോർഡിന് വേണ്ടി ഗേറ്റ് നടത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (7 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (13 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (27 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (46 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (51 minutes ago)

പിന്തുണച്ച് ട്രംപ്  (1 hour ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

Malayali Vartha Recommends