Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ 

21 FEBRUARY 2018 12:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ 10 കേന്ദ്ര സര്‍വകലാശാലകള്‍ 2018-19 വര്‍ഷം നടത്തുന്ന വിവിധ ഇന്റഗ്രേറ്റഡ്/അണ്ടര്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ്/റിസര്‍ച് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ വിജ്ഞാപനമായി www.cucetexam.in ൽ...  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കൊല്ലം ബംഗളൂരുവിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തുന്ന വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനവും ഈ പൊതുപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. ഏകജാലക സംവിധാനമായതിനാല്‍ പൊതുപ്രവേശന പരീക്ഷക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍മതി. ഫെബ്രുവരി 19ന് തുടങ്ങിയ അപേക്ഷ സമര്‍പ്പണം മാര്‍ച്ച് 26ന് അവസാനിക്കും

പ്രവേശന പരീക്ഷഫീസ് ജനറല്‍/ഒ.ബി.സി വിഭാഗക്കാര്‍ക്ക് 800 രൂപ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 350 രൂപ മതി. ഭിന്നശേഷിക്കാരെ പരീക്ഷ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖേനയോ ബാങ്ക് ചലാനിലൂടെയോ പ്രവേശന പരീക്ഷഫീസ് അടക്കാം. 

www.cucetexam.in ല്‍ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കേന്ദ്ര സര്‍വകലാശാലകള്‍ കേരളം (കാസര്‍കോട്), തമിഴ്‌നാട്, കര്‍ണാടകം, ഹരിയാന, ജമ്മു, ഝാര്‍ഖണ്ഡ്, കാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്, സൗത്ത് ബീഹാര്‍ എന്നിവിടങ്ങളിലാണുള്ളത്. യൂനിവേഴ്‌സിറ്റികളുടെ കോഴ്‌സുകളും സീറ്റുകളും പ്രവേശന കോഴ്‌സുകളും 


www.cucetexam.in ല്‍ ലഭ്യമാണ്. പൊതുപ്രവേശന പരീക്ഷ ദേശീയതലത്തില്‍ ഏപ്രില്‍ 28, 29 തീയതികളിലാണ് നടത്തുക. ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയ്‌സ് മാതൃകയിലുള്ള എന്‍ട്രന്‍സ് പരീക്ഷ ചോദ്യ പേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് പാര്‍ട്ടുകളാണുണ്ടാവുക. പാര്‍ട്ട് എയില്‍ പരീക്ഷാര്‍ഥിയുടെ ഭാഷാശേഷി, പൊതുവിജ്ഞാനം, ഗണിതശാസ്ത്രാഭിരുചി, അപഗ്രഥന നൈപുണ്യം മുതലായവ പരിശോധിക്കുന്ന 25 ചോദ്യങ്ങളുണ്ടാവും.

പാര്‍ട്ട് ബിയില്‍ 75 മള്‍ട്ടിപ്ള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും. മൂന്ന് സെക്ഷനുകളിലായി 25 ചോദ്യങ്ങള്‍വീതം ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്റഗ്രേറ്റഡ്/എം.ബി.എ/എല്‍എല്‍.ബി അല്ലെങ്കില്‍ മറ്റു ചില പ്രോഗ്രാമുകള്‍ക്ക് 100 മള്‍ട്ടിപ്ള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയ പേപ്പറാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് ഡാറ്റ, ഇന്റര്‍പ്രെട്ടേന്‍സ്/ന്യൂമറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, അനലിറ്റിക്കല്‍ സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളിലാവും ചോദ്യങ്ങള്‍.
ഒ.എം.ആര്‍ ഷീറ്റില്‍ ശരിയുത്തരം കണ്ടെത്തി മാര്‍ക്ക് ചെയ്യണം. രണ്ട് മണിക്കൂറാണ് സമയം. മൂല്യനിര്‍ണയത്തിന് നെഗറ്റിവ് മാര്‍ക്കുണ്ട്. ഉത്തരം തെറ്റിയാല്‍ .25 മാര്‍ക്കുവീതം കുറയും. പരീക്ഷഫലം മേയ് 25ന് പ്രസിദ്ധീകരിക്കും.
ആകെ 78 പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ (തലശ്ശേരി), കല്‍പറ്റ (വയനാട്), കാസര്‍കോട് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. മുഴുവന്‍ പരീക്ഷ കേന്ദ്രങ്ങളും വെബ്‌സൈറ്റിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends