പി.എസ്.സി പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്ക് പിഴ
പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇനി പരീക്ഷക്ക് ഹാജരാകാതിരുന്നാല്‍ അവര്‍ക്ക് നിശ്ചിത തുക പിഴ ചുമത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍. അപേക്ഷിച്ചശേഷം പരീക്ഷക്കെത്താത്തത് മൂലം വലിയ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. മാത്രമല്ല, ഇത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള അവഹേളനവുമാണ്. ഈ പ്രവണത അവസാനിപ്പിക്കണം.
ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ ക്രമീകരണങ്ങളൊരുക്കുന്നതിന് 500 രൂപയാണ് ചെലവ്. എത്രപേര്‍ പരീക്ഷക്കെത്തുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും വിദൂര സെന്ററുകളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിഴയേര്‍പ്പെടുത്തുന്ന കാര്യം പി.എസ്.സി ഗൗരവത്തോടെ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha