സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ കുട്ടികൾക്ക് സൗജന്യമായി രണ്ടു മാർക്ക് നേടാം
സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാര്‍ക്ക് നല്‍കും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് ഇത്. ചോദ്യപേപ്പറില്‍ അച്ചടിപ്പിശക് കാരണമാണ് വിദ്യാര്‍ഥികള്‍ക്ക് ആ ചോദ്യത്തിന്റെ മാര്‍ക്ക് നിര്‍ബന്ധമായും നല്കാന് ഉത്തരവിട്ടിരിക്കുന്നത്.
മാര്‍ച്ച് 12 ന് നടന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ കോംപ്രിഹെന്ഷന് പാസേജില്‍ അക്ഷരത്തെറ്റുണ്ടായിരുന്നു. ഇത് ചൂണ്ടി കാണിച്ച് നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ബോര്‍ഡിനെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha