തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്. അദാനി കമ്പനിയാണ് ഭീമമായ തുക ഫീസായി ഏർപ്പെടുത്തിയിട്ടുള്ളത്.
അദാനിയുടെ കീഴിലുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കൂടിയ ഫീസ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്തും താങ്ങാനാകാത്ത ഫീസ് പാർക്കിങ്ങിന് നൽകേണ്ടി വരുന്നത്. മുൻപ് ഇരുചക്രവാഹനങ്ങൾ എട്ട് മിനുട്ട് വരെ സൗജന്യമായി പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ നിരക്ക് പുതുക്കിയതിനെത്തുടർന്ന് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറുവരെ 50 രൂപയും ഒരുമണിക്കൂറിന് 100 രൂപയുമാണ്.
ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിലും 100 രൂപ വീതം അധികം നൽകണം. 24 മണിക്കൂർ പാർക്ക് ചെയ്യാനായി 300 രൂപയാണ് നിരക്ക്. ഓട്ടോറിക്ഷയ്ക്കും മൂന്നുചക്രവണ്ടികൾക്കും എട്ട് മിനുട്ടുവരെ 50 രൂപ വാങ്ങും. അരമണിക്കൂറിന് 80-ഉം ഒരു മണിക്കൂറിന് 100- ഉം നൽകണം. തുടർന്നുള്ള മണിക്കൂറുകളിൽ 150, 200, 250 എന്നിങ്ങനെ നൽകണം. പലപ്പോഴും ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് 500 ഓളം രൂപ നൽകേണ്ട സ്ഥിതിയാണുള്ളത്.
https://www.facebook.com/Malayalivartha

























