സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

തിരുവനന്തപുരം ആസ്ഥാനമായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയ്ക്കാണ് പരിശീലനത്തിന്റെ ചുമതല. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനായി പദ്ധതി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം ഐ.ടി. കമ്പനികൾക്കും അക്കാദമിയിൽ പ്രാതിനിധ്യമുള്ള പദ്ധതി പൂർണമായും സൗജന്യമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളിൽ അറിവും പ്രായോഗിക പരിശീലനവും നേടേണ്ടത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. കാമ്പസ് പ്ലേസ്‌മെന്റുകളിൽ കമ്പനികൾ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രമുഖ തൊഴിൽദാതാക്കളുടെ അംഗീകാരമുള്ള വിവിധ ഇൻഡസ്ട്രി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാൻ ഇതിലൂടെ അവസരം ലഭിക്കും. ആമസോൺ വെബ് സർവീസ്, ഗൂഗിൾ (ഫോർ ഡിവലപ്പേഴ്സ് & ഫോർ എജുക്കേഷൻ), ഇന്റൽ, ഇൻഫോസിസ് സ്പ്രിങ് ബോർഡ്, അഡോബ്, റെഡ് ഹാറ്റ്, സെയിൽസ്‌ഫോഴ്സ്, എൽ ആൻഡ് ടി എഡ്യുടെക്, മോംഗോഡിബി, സെലോനിസ് തുടങ്ങിയ മുൻനിര ആഗോള കമ്പനികളുടെ പിന്തുണയും ഔദ്യോഗിക സർട്ടിഫിക്കറ്റുകളും ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വന്തമാക്കാനാകും
ഏറ്റവും പുതിയ എ.ഐ. ടൂളുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ശില്പശാലകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഏജന്റിക് എ.ഐ., സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ടൂളുകളും വർക്ക് സ്‌പെയ്സുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് അധ്യാപകർക്കും പരിശീലനം നൽകുന്നതാണ്.
https://www.facebook.com/Malayalivartha

























