Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇതാ ചില ടിപ്സ്

21 APRIL 2018 04:25 PM IST
മലയാളി വാര്‍ത്ത

എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവർ പലരും അഭിമുഖങ്ങളില്‍ പരാജയപ്പെടുന്നതായി കാണാം. എന്തായിരിക്കാം കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും വിഷയത്തിലുള്ള പരിജ്ഞാനമല്ല,ആത്മവിശ്വാസമാണ് ഇന്റർവ്യൂകളിൽ ഒരു പരിധിവരെ മാനദണ്ഡമാകുന്നത്.

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകക്കസര്‍ത്തും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്തവയ്ക്ക് അറിയില്ലെന്ന് തുറന്നുപറയുക.

ഇന്റര്‍വ്യൂവില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്. നനഞ്ഞകോഴിയുടെ മട്ടില്‍ നിന്നാല്‍ നിങ്ങള്‍ പടിക്കുപുറത്താകും.

വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. കടുംനിറത്തിലുള്ള ഫാഷന്‍വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതമായതും ആകര്‍ഷകവുമായ വസ്ത്രങ്ങളാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂമുമൊക്കെ വേണ്ടെന്ന് വെക്കണം

ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. കൃത്യമായി എന്ത് ചോദിക്കും ,എന്ത് ചോദിക്കില്ല എന്ന് മുൻകൂട്ടിപ്പറയാൻ കഴിയില്ലെങ്കിലും ഉദ്യോഗാർത്ഥിയുടെ മികവ് വെളിപ്പെടുത്താനുതകുന്ന തരത്തിലുള്ള ചില ചോദ്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ ചുറ്റുപാട്, പഠനം, യോഗ്യത, ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ, അറിവ്, വിനോദം, താത്പര്യമുള്ള മേഖലകള്‍ ഇവയെല്ലാം ചോദ്യങ്ങളായേക്കാം.ഒപ്പം പുതിയ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയതിന്റെ കാരണവും ചോദ്യാമാവാം.

മുന്‍പരിചയം ഉളളവരാണെങ്കില്‍ ജോലിയുടെ സ്വാഭാവം, എന്ത് കൊണ്ട് നേരത്തെ ഉള്ള ജോലി വിട്ടു, അനുഭവം എന്നിവ ചോദിക്കാം. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ഉചിതമായിരിക്കില്ല. അത് നിങ്ങളുടെ മനോഭാവത്തെ കൂടിയാണ് സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും ഏത് രീതിയില്‍ അതിജീവിക്കുമെന്നറിയാന്‍ പ്രായോഗിക ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒരു മോശം സാഹചര്യം വന്നാല്‍ എങ്ങനെ കൈകൈര്യം ചെയ്യുമെന്നറിയാനാണിത്.

ഉദാഹരണത്തിന് ജോലിയിൽ വീഴ്ചവരുത്തിയ ഒരാളോട് നിങ്ങൾ എങ്ങിനെ കയർത്തു സംസാരിക്കും? എന്ന ചോദ്യം . ഇത്തരം ചോദ്യങ്ങൾ ശരിക്കും നിങ്ങളെ കുടുക്കാനുള്ളതുതന്നെയാണ്. ഉത്തരവാദിത്വമുള്ള ഒരു ജോലി ഏൽപ്പിച്ചാൽ അത് കൃത്യമായി നടപ്പിലാക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടോ എന്ന് വിശകലനം ചെയ്യുന്നതിന് നിങ്ങളുടെ ഉത്തരം ബോർഡിനെ സഹായിക്കും. അത് കൊണ്ട് തന്നെ സ്വന്തം പോയിന്റിൽ ഉറച്ചു നിന്ന് വളരെ കൃത്യതയോടെ ,കർശനമായ താക്കീതിന്റെ സ്വരത്തിലായിരിക്കണം സംസാരിക്കേണ്ടത്. ഡെമോ കാണിക്കാൻ ആവശ്യപ്പെട്ടാൽ കേൾക്കുന്നയാളുടെ കണ്ണിൽ നോക്കി കാര്യങ്ങൾ കൃത്യതയോടെ വിവശകലനം ചെയ്ത് സംസാരിക്കുക.

എന്തുകൊണ്ട് ഈ ജോലി തെരെഞ്ഞെടുത്തു ? ഞങ്ങളുടെ കമ്പനിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? നിങ്ങളെക്കുറിച്ച് പറയൂ... ഇത്തരം ചോദിക്കാവുന്ന ചോദ്യങ്ങള്‍ കണ്ടെത്തി ഉത്തരം തയ്യാറാക്കി പരിശീലിക്കണം.

എന്തുകൊണ്ട് ഈ ജോലി തെരെഞ്ഞെടുത്തു ? ഞങ്ങളുടെ കമ്പനിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെങ്കിൽ നിങ്ങൾ അപേക്ഷിച്ച തൊഴിൽ മേഖലയെപ്പറ്റിയും കമ്പനിയാണെങ്കിൽ അതിന്റെ നടത്തിപ്പിനെക്കുറിച്ചും നല്ല ധാരണയോടെ വേണം ഇന്റർവ്യൂവിനു ഹാജരാകാൻ.

നിങ്ങളെക്കുറിച്ച് പറയൂ, അല്ലെങ്കിൽ നിങ്ങളുടെ ഒരു നല്ല ദിവസം എങ്ങിനെ ആയിരിക്കും എന്ന ചോദ്യത്തിന് ജോലിക്കും വീടിനും സ്വകാര്യ ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മറുപടി പറയുക. തീർച്ചയായും മുൻ‌തൂക്കം ജോലിക്കായിരിക്കണമെന്നത് പറയേണ്ടതില്ലല്ലോ.പക്ഷെ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയം, ഹോബികൾ, തുടങ്ങി ഉറങ്ങുന്ന സമയം വരെ വളരെ ബാലൻസ് ആയ ഒരു ഉത്തരമായിരിക്കണം നിങ്ങളുടെ പ്രിയപ്പെട്ട ദിവസത്തിനു നൽകേണ്ടത്. കാരണം ഈ ഉത്തരത്തിലൂടെ നിങ്ങളുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യപ്പെടുന്നത്

'എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്ന് അഭിമുഖങ്ങള്‍ക്കവസാനം ചോദിച്ചാല്‍ തീര്‍ച്ചയായും അവസരം ഉപയോഗപ്പെടുത്താം. ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ ഒക്കെ ആവാം.സമ്മര്‍ദമില്ലാതെ ആത്മ വിശ്വാസത്തോടെ സംസാരിക്കുന്നത് നിങ്ങളിൽ പ്രതീക്ഷ ഉണ്ടാകാൻ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (13 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (15 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (23 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (26 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (28 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (42 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (50 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

Malayali Vartha Recommends