Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

സംസ്‌കൃതിയുടെയും കലയുടെയും സ്ഥാന്‍

20 NOVEMBER 2012 02:13 AM IST
മലയാളി വാര്‍ത്ത.

ഭാരതത്തിന്റെ ചരിത്രവുമായി ഗാഢബന്ധമുള്ള നാടാണ്‌ അഫ്‌ഗാനിസ്ഥാന്‍. മഹാഭാരതത്തിലെ ഗാന്ധാരിയുടെ ജന്മദേശമായ ഗാന്ധാരമാണിതെന്നും വിശ്വാസമുണ്ട്‌. സുദീര്‍ഘമായ ചരിത്രമുള്ള അഫ്‌ഗാന്‍മണ്ണിലൂടെ ഓരോ കാലഘട്ടത്തിലും ഭിന്ന ജനഗോത്രങ്ങള്‍ കടന്നുപോയി. വന്‍ പടകളും കുടിയേറ്റക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വംശീയവും സാംസ്‌കാരികവും ഭാഷാപരവുമായ വ്യത്യസ്‌ത മുദ്രകള്‍ അവശേഷിപ്പിച്ചാണ്‌ അവര്‍ പോയി മറഞ്ഞത്‌. ആധുനിക കാലത്തും എത്രയോ പടയോട്ടങ്ങളും സര്‍വനാശകമായ ഏറ്റുമുട്ടലുകളും അവിടെ നടന്നു. സര്‍വാധിപത്യങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അവിടം വേദിയായി. ആഭ്യന്തരയുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും തീവ്രവാദത്തിന്റെയും വേദനാജനകമായ ചരിത്രമാണു സമകാലിക അഫ്‌ഗാനിസ്ഥാനു പറയാനുള്ളത്‌.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ അഫ്‌ഗാന്‍ സംസ്‌കാരത്തിന്‌. ഇസ്ലാം, ഹിന്ദു, ബുദ്ധമതങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തി. ഇന്ത്യ, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലെ സംസ്‌കാരത്തിന്റെ അംശങ്ങള്‍ അഫ്‌ഗാന്‍ ജീവിതത്തില്‍ കലര്‍ന്നിട്ടുണ്ട്‌. പ്രാചീനകാലത്ത്‌ ആര്യന്മാരുടെ നാട്‌ എന്ന അര്‍ത്ഥത്തില്‍ `ആര്യാന' യെന്നാണ്‌ അഫ്‌ഗാനിസ്ഥാന്‍ അറിയപ്പെട്ടിരുന്നത്‌. ആര്യന്‍, ആര്യാന എന്നിവ ഇപ്പോഴും രാജ്യത്തെ പ്രചാരമുള്ള വ്യക്തിനാമങ്ങളാണ്‌. അഫ്‌ഗാനിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയുടെ പേരുതന്നെ ആര്യാന എയര്‍ലൈന്‍സ്‌ എന്നാണ്‌. ആധുനിക അഫ്‌ഗാനിസ്ഥാന്റെ രൂപപ്പെടലില്‍ മുഖ്യപങ്കുവഹിച്ച പഷ്‌തൂണ്‍ അഥവാ അഫ്‌ഗാന്‍ ഗോത്രത്തിന്റെ പേരു പിന്നീടു രാജ്യത്തിനും കിട്ടി. ബ്രിട്ടനും പഷ്‌തൂണുകളും തമ്മിലുള്ള വിവിധ കരാറുകളില്‍ അഫ്‌ഗാന്‍ ലാന്‍ഡ്‌ എന്നാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതു പിന്നീട്‌ അഫ്‌ഗാനികള്‍ സ്വീകരിക്കുകയും അഫ്‌ഗാനും ``ലാന്‍ഡ്‌'' എന്നതിന്റെ തത്സമമായ സ്ഥാനും കൂട്ടിച്ചേര്‍ത്ത്‌ അഫ്‌ഗാനിസ്ഥാന്‍ എന്നു മാറ്റുകയും ചെയ്‌തു.
പ്രമുഖമായ അഫ്‌ഗാന്‍ കലാശൈലിയാണു ഗാന്ധാരകല. എ.ഡി 1-7 നൂറ്റാണ്ടുകളില്‍ ബുദ്ധമതസ്വാധീനത്താല്‍ പടര്‍ന്നു പന്തലിച്ചതാണു ഗാന്ധാരകല. മഥുര ശൈലിയുമായി അതിനു സമാനതകള്‍ ഏറെയുണ്ട്‌. റോമുമായി കുശാന രാജവംശത്തിനുണ്ടായിരുന്ന വ്യാപാരബന്ധം ക്ലാസിക്കല്‍ റോമന്‍ കലയിലെ ബിംബങ്ങള്‍ (മുന്തിരിവള്ളികള്‍, സ്വര്‍ഗദൂതര്‍, പുഷ്‌പമാല്യങ്ങള്‍, കുതിരമനുഷ്യര്‍) ഗാന്ധാരകലയില്‍ കലരാന്‍ ഇടയാക്കി. ബുദ്ധമത കഥകളാണു ഗാന്ധാരശില്‌പങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടത്‌.
ബാമിയന്‍ പ്രവിശ്യയിലെ വിഖ്യാതമായ പ്രാചീന ബുദ്ധശില്‌പങ്ങള്‍ താലിബാന്‍ നശിപ്പിച്ചതു ലോകവ്യാപക പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു. ഹരിറുദ്‌ താഴ്‌വരയിലെ ജാം മീനാരത്തെ ലോകപൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌. ബാമിയനും ലോകപൈതൃക കേന്ദ്രമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (6 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (20 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (43 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (49 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

Malayali Vartha Recommends