Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

അസമാധാനദൂതന്‍

20 NOVEMBER 2012 02:26 AM IST
മലയാളി വാര്‍ത്ത.

വാളെടുത്തവന്‍ വാളാല്‍ എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഒസാമ ബിന്‍ലാദന്റെ അന്ത്യം. മനുഷ്യക്കുരുതി, അത്‌ എന്തു കാരണത്തിന്റെ പേരിലാണെങ്കിലും പൊതുസമൂഹത്തിന്‌ അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അല്‍ഖ്വയ്‌ദ എന്ന തീവ്രവാദശൃംഖലയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ ചെയ്‌തികളെ അതുകൊണ്ടുതന്നെയാണു ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം അപലപിച്ചുപോന്നതും. 2011 മെയ്‌ രണ്ടിനു പുലര്‍ച്ചെ പാകിസ്‌താനിലെ അബാട്ടാബാദില്‍, പ്രത്യേക പരിശീലനം ലഭിച്ച, അമേരിക്കന്‍ ആക്രമണസംഘമായ `സീല്‍' ലാദനെ വധിച്ചപ്പോള്‍, ചാവേര്‍ ആക്രമണങ്ങളും ബോംബുസ്‌ഫോടനങ്ങളും ഇല്ലാത്ത സമാധാനപൂര്‍ണമായ ഒരു നല്ല നാളെയിലേക്കുള്ള വലിയ ചുവടുവയ്‌പായി അതിനെ വിശേഷിപ്പിച്ച കോടാനുകോടിപ്പേര്‍ ഉണ്ട്‌. തീവ്രവാദത്തിന്റെ കെടുതികള്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയവര്‍. 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കയുടെ എംബസികളില്‍ അല്‍ഖ്വയ്‌ദ നടത്തിയ ബോംബാക്രമണത്തില്‍ 231 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികംപേര്‍ക്കു പരിക്കേല്‌ക്കുകയും ചെയ്‌തു. അമേരിക്കയുടെ കപ്പലായ യു.എസ്‌.എസ്‌. കോള്‍ യെമനില്‍ വച്ച്‌ ആക്രമിച്ച്‌ 17 നാവികരെ വധിച്ചതും അല്‍ഖ്വയ്‌ദ തന്നെ. 2001 സെപ്‌റ്റംബര്‍ 11നു യാത്രാവിമാനങ്ങള്‍ തട്ടിയെടുത്തു നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രസമുച്ചയം കത്തിച്ചാമ്പലായി. മൂവായിരത്തോളംപേര്‍ക്കു ജീവന്‍ നഷ്‌ടമായി. ചരിത്രത്തിലെ തന്നെ ഏറ്റവും നീചവും നിന്ദ്യവുമായ മനുഷ്യക്കുരുതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 2002ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 202 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ 2003ല്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 34 ജീവനുകളാണു പൊലിഞ്ഞത്‌. മാഡ്രിഡില്‍ ട്രെയിന്‍ കേന്ദ്രീകരിച്ചു നടത്തിയ ബോംബാക്രമണത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 2005ല്‍ ലണ്ടനില്‍ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ക്കാണു ജീവന്‍ നഷ്‌ടമായത്‌. ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം അല്‍ഖ്വയ്‌ദ ഏറ്റെടുത്തിട്ടുള്ളതാണ്‌. മുഖ്യപ്രതി ഒസാമ ബിന്‍ലാദനും. 

1957 മാര്‍ച്ച്‌ 10നു സൗദി അറേബ്യയിലെ റിയാദില്‍ അതിസമ്പന്നകുടുംബത്തിലാണു ലാദന്‍ ജനിച്ചത്‌. മുഴുവന്‍ പേര്‍ ഒസാമ ബിന്‍ മൊഹമ്മദ്‌ ബിന്‍ അവാദ്‌ ബിന്‍ ലാദന്‍. പിതാവു സൗദിയിലെ തന്നെ ഏറ്റവും വലിയ ബില്‍ഡറായിരുന്ന മൊഹമ്മദ്‌ ബിന്‍ അവാദ്‌ ബിന്‍ ലാദന്‍. സൗദി രാജകുടുംബവുമായിപ്പോലും വലിയ അടുപ്പം. ജിദ്ദയിലെ കിംഗ്‌ അബ്‌ദുള്ള യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗിനു പഠിക്കുന്ന അവസരത്തിലാണ്‌ ഒസാമയുടെ മനസ്സില്‍ കടുത്ത യാഥാസ്ഥിതിക ചിന്തകള്‍ മുള പൊട്ടിയതും, പിന്നീട്‌ അതു വളര്‍ന്നു തീ്രവവാദത്തിന്റെ ഭീകരരൂപം പൂണ്ടതും. ആറു ഭാര്യമാരിലായി ഒസാമയ്‌ക്കു 20 മുതല്‍ 26 വരെ മക്കള്‍ ഉള്ളതായാണു വിവരം.
ലാദന്റെ വധവുമായി ബന്ധപ്പെട്ട്‌ ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്രമര്യാദകളെയും കുറിച്ചു വാചാലരാകുന്നവര്‍, ന്യൂയോര്‍ക്കിലെ ഗ്രൗണ്ട്‌ സീറോയില്‍ മൂകസാക്ഷികളായി നിന്നു വിങ്ങിപ്പൊട്ടുന്നവരുടെ ഹൃദയങ്ങളില്‍ നിന്നുള്ള തേങ്ങലുകള്‍ക്ക്‌ ഒന്നു കാതോര്‍ക്കുന്നതു നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (6 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (20 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (43 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (49 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

Malayali Vartha Recommends