Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ക്യൂബയും കമ്യൂണിസത്തോടു വിടപറയുന്നു

21 NOVEMBER 2012 12:33 AM IST
മലയാളി വാര്‍ത്ത.


സോഷ്യലിസ്റ്റു ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ നവമുതലാളിത്തത്തോടു സന്ധി ചെയ്യുന്നു. ഇന്നു ക്യൂബ കമ്യൂണിസം കൈവിടുകയാണ്‌.
ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കാലത്തു ക്യൂബയിലെ സമ്പദ്‌വ്യവസ്ഥയെ തകരാതെ പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗമാവിഷ്‌ക്കരിക്കുകയായിരുന്നു ഹവാനയില്‍ ഏപ്രില്‍ 12നു സമാപിച്ച ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ എട്ടാം കോണ്‍ഗ്രസിന്റെ ലക്ഷ്യം.
സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ സ്വകാര്യ സ്വത്ത്‌ പാടില്ലെന്ന തത്ത്വം അവസാനിപ്പിച്ചുകൊണ്ട്‌ വീടും ഭൂമിയും വില്‌ക്കാനും വാങ്ങാനും ക്യൂബയിലെ പൗരന്മാര്‍ക്ക്‌ അനുമതി നല്‌കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌.
ഇപ്പോള്‍ വീടും സ്ഥലവും അനന്തരാവകാശികള്‍ക്കു കൈമാറാന്‍ മാത്രമേ അനുമതിയുള്ളൂ. വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‌ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നീക്കും. പൊതുമേഖലയിലെ പത്തുലക്ഷത്തോളം തസ്‌തികകള്‍ ഒഴിവാക്കുന്നതിനും സമ്മേളനം അംഗീകാരം നല്‌കി. ഈ പരിഷ്‌ക്കാരങ്ങളില്‍ പലതും ഘട്ടംഘട്ടമായി നേരത്തെ തന്നെ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ഔപചാരിക അംഗീകാരം ലഭിക്കുന്നത്‌ ഇപ്പോഴാണ്‌. പാര്‍ട്ടിയിലും ഭരണകൂടത്തിലുമുള്ള നേതൃപദവികള്‍ക്ക്‌ കാലപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശവും സമ്മേളനം പാസ്സാക്കി. ഇതനുസരിച്ച്‌ രണ്ട്‌ അഞ്ചുവര്‍ഷ കാലാവധികളിലായി പരമാവധി പത്തുവര്‍ഷമേ ഒരാള്‍ക്ക്‌ നേതൃത്വത്തിലിരിക്കാന്‍ പറ്റൂ.
ഫീഡലിന്റെ അനിയനും രാജ്യത്തിന്റെ പ്രസിഡണ്ടുമായ റൗള്‍ കാസ്‌ട്രോയാണു പാര്‍ട്ടിയുടെ പുതിയ ഒന്നാം സെക്രട്ടറി. സ്വകാര്യസ്വത്ത്‌ അനുവദിക്കാനും നേതൃപദവികള്‍ക്കു കാലപരിധി ഏര്‍പ്പെടുത്താനും കാര്‍ഷിക വ്യവസ്ഥ വികേന്ദ്രീകരിക്കാനും നാലുദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ്‌ അനുമതി നല്‌കിയിട്ടുണ്ട്‌.
1959 മുതല്‍ വിപ്ലവ ക്യൂബയുടെ ഭരണത്തലവനായിരുന്ന ഫീഡല്‍ കാസ്‌ട്രോ 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിലവില്‍ വന്നതു മുതല്‍ ഒന്നാം സെക്രട്ടറിയായിരുന്നു അദ്ദേഹം ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (6 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (20 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (43 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (49 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

Malayali Vartha Recommends