Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

അധികാരം കൈയൊഴിഞ്ഞ ലാമ

21 NOVEMBER 2012 01:16 AM IST
മലയാളി വാര്‍ത്ത.

1959 വരെ ഇന്ത്യയ്‌ക്കൊരു അയല്‍രാജ്യമുണ്ടായിരുന്നു- തിബത്ത്‌. ഇന്ന്‌ ആ രാജ്യം ഭൂമുഖത്തില്ല. പകരം ചൈനയുടെ തെക്കു കിഴക്കന്‍ പ്രദേശമായി അതു പരിണമിച്ചിരിക്കുന്നു. അതു സ്വമേധയാ ഇല്ലാതായതല്ല. മഞ്ഞക്കടുവ വിഴുങ്ങിയതാണ്‌, 1959ല്‍.

തിബത്തിന്റെ പരമാധികാരിയുടെ പേരു ദലായ്‌ ലാമ. ബുദ്ധമത വിശ്വാസികളായ ജനതയ്‌ക്കു ദൈവം തെരഞ്ഞെടുത്തു നല്‌കിയിരുന്ന പ്രതിപുരുഷന്‍. ഒരേ സമയം ആത്മീയാധികാരിയും രാഷ്‌ട്രീയാധികാരിയും.
ഇന്നു ദലായ്‌ ലാമയുടെ വാസസ്ഥലം ഇന്ത്യയിലാണ്‌. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍. 1959ല്‍ ചൈന, തിബത്തു പിടിച്ചടക്കിയപ്പോള്‍ അന്നത്തെ ലാമ അവിടെ നിന്ന്‌ ഓടിരക്ഷപെട്ടു. ഇന്ത്യയിലെത്തിയ അദ്ദേഹത്തിനു രാഷ്‌ട്രീയാഭയം നല്‌കി. അതിനും കൊടുക്കേണ്ടി വന്നു നമ്മള്‍ വലിയ വില.1962ലെ ഇന്തോ-ചൈനാ യുദ്ധത്തിലൂടെ.
1959 മുതല്‍ ഇന്ത്യയില്‍ അഭയം ലഭിച്ചുകഴിയുന്ന ദലായ്‌ ലാമ പക്ഷേ, ഇന്നും പ്രതീകാത്മകമായി തിബത്തിന്റെ രാഷ്‌ട്രത്തലവനാണ്‌. ഒരു രാഷ്‌ട്രവും ഇതിന്‌ ഔദ്യോഗികമായ അംഗീകാരം നല്‌കിയിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു രാജ്യങ്ങളൊഴികെ എല്ലാവരും തന്നെ അദ്ദേഹത്തെ ഒരു രാഷ്‌ട്രത്തലവനെപ്പോലെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്‌തു പോരുന്നു. നോബല്‍ സമ്മാന സമിതി സമാധാനത്തിനുള്ള സമ്മാനം നല്‌കി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം നല്‌കുകയും ചെയ്‌തു. ഇന്ത്യ അദ്ദേഹത്തിനു സംരക്ഷണവും സാമ്പത്തിക സഹായവും നല്‌കുന്നു.
2011 മാര്‍ച്ച്‌ പത്തു വ്യാഴാഴ്‌ച , എഴുപത്തഞ്ചുകാരനായ ദലായ്‌ ലാമ ഒരു പ്രഖ്യാപനം നടത്തി. താന്‍ `അധികാരം' ഒഴിയുന്നു. ഇനി തെരഞ്ഞെടുക്കപ്പെട്ട ഒരു പിന്‍ഗാമിക്ക്‌ അധികാരം കൈമാറും. എങ്കിലും സ്വതന്ത്രതിബത്തിനു വേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിപ്പിക്കുകയില്ല. ധര്‍മശാലയില്‍ തിബത്തിന്റെ രാഷ്‌ട്ര നഷ്‌ടത്തിന്റെ അമ്പത്തി രണ്ടാം വാര്‍ഷികാനുസ്‌മരണവേളയിലാണു ലാമയുടെ ഈ പ്രഖ്യാപനം ഉണ്ടായത്‌.
ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറില്ലാത്ത ചൈന ലാമയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ചതിങ്ങനെ: അന്താരാഷ്‌ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള വെറും തന്ത്രം! ചൈനയുടെ വിദേശകാര്യ വക്താവു ശ്രീമതി ജിയാങ്‌ യൂച്ചി പറഞ്ഞു. ദലായ്‌ ലാമയുടെ പ്രവാസി ഗവണ്‍മെണ്ടു നിയമവിരുദ്ധമായ ഒരു രാഷ്‌ട്രീയ സംഘം മാത്രം. അതിനെ ആരു പരിഗണിക്കാന്‍?
ഇല്ലാത്ത അധികാരം ഒഴിയുന്നു എന്നു കേട്ടാല്‍, യഥാര്‍ത്ഥ അധികാരം കൈയടക്കി ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിച്ച ചൈനയ്‌ക്കു ചിരിക്കാനല്ലേ തോന്നൂ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (7 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (21 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (44 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (50 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

Malayali Vartha Recommends