Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിടാതെ താര കുടുംബം


ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു; സംഭവം ഇങ്ങനെ...


സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത.... . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ;സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നപ്പോൾ ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്...


ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...


അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..

നിങ്ങൾക്കറിയാമോ? സയൻസുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങൾ

19 MARCH 2018 03:16 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ എന്നും കാണുന്ന ,അല്ലെങ്കിൽ കണ്ട് പരിചയിച്ച രണ്ടു കാര്യങ്ങളാണ് ഇവിടെ ചോദിക്കുന്നത്. ഇവയുടെ ഉത്തരം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിറക് കത്തുമ്പോള്‍ കരി ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

കാര്‍ബണ്‍ സംയുക്തങ്ങള്‍ അടങ്ങുന്ന വസ്തുക്കള്‍ കത്തിക്കുമ്പോള്‍ , കത്തല്‍ അപൂര്‍ണമാണെങ്കില്‍ കരിയുണ്ടാവും. വേണ്ടത്ര ഓക്സിജന്‍ ലഭിച്ചാല്‍ കത്തല്‍ പൂര്‍ണമായി നടക്കും. അപ്പോള്‍ കാര്‍ബണ്‍ വിഘടിച്ചു CO2 ആയിമാറും, കരിയുണ്ടാവില്ല. വിറകില്‍ ഉള്ള പ്രധാനമായ ഘടകങ്ങള്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ആയ സെല്ലുലോസ്, ലിഗ്നിന്‍ എന്നിവയാണ്. ഇവ പൂര്‍ണമായി കത്തിയാല്‍ കരിയുണ്ടാവില്ല. എന്നാല്‍ വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്ത നമ്മുടെ നാടന്‍ അടുപ്പുകളില്‍ ഇവ പൂര്‍ണമായും കത്തില്ല. അതിനാല്‍ കുറച്ച് കരി അടുപ്പില്‍ അവശേഷിക്കും. ഇങ്ങനെ വിറക് അപൂര്‍ണമായി കത്തിച്ചാണ് മരക്കരി ഉണ്ടാക്കുന്നത്.
വിറക് അടുക്കി ചെളികൊണ്ട് പൊതിഞ്ഞ് ചൂടുവാതകങ്ങള്‍ പോവാനുള്ള ദ്വാരം ഇട്ട് സാവധാനം കത്തിച്ചാല്‍ വളരെയേറെ കരി അവശേഷിക്കും. നാട്ടിന്‍പുറങ്ങളില്‍ പണ്ട് ഇസ്തിരി ഇടാന്‍ ചിരട്ടക്കരി ഉണ്ടാക്കിയിരുന്നത് ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ് . ചുരുക്കത്തില്‍ കാര്‍ബണ്‍ സംയുക്തങ്ങളുടെ അപൂര്‍ണമായ കത്തലില്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ്‌ കരി.

 അടുക്കളയിലെന്തിനാ ചിമ്മിനി?

അടുപ്പ് കത്തുമ്പോള്‍ വരുന്ന കരിയും പുകയും പുറത്തു കളയാനുള്ള സംവിധാനമാണ് ചിമ്മിനി എന്ന് ആര്‍ക്കാണറിയാത്തത്.' എന്തൊരു മണ്ടന്‍ ചോദ്യം എന്നാണോ?
എന്നാൽ കാര്യം അത്ര നിസ്സാരമല്ല. അടുക്കളയിലെ ചിമ്മിനി വെറുതെ പുക പുറത്തുകളയാന്‍ മാത്രമുള്ള സംവിധാനമല്ല.
അടുപ്പ് കത്താനാവശ്യമായ ഓക്‌സിജന്‍ നിറഞ്ഞ വായു പ്രദാനം ചെയ്യുക എന്നതാണ് ചിമ്മിനിയുടെ പ്രധാന ജോലി. കരിയും പുകയും കളയല്‍ രണ്ടാമത്തെ ജോലി മാത്രമാണ്. ചിമ്മിനി എങ്ങനെയാണ് ഈ കടമ നിര്‍വ്വഹിക്കുന്നത് എന്ന് വിശദീകരിക്കാം:
അടുപ്പില്‍ തീ കത്തുമ്പോള്‍ പുറത്തുവരുന്നത് ചൂടുകൂടിയ വായു ആയിരിക്കുമല്ലോ. ഈ വായുവിന് ചൂടുകുറഞ്ഞ വായുവിനേക്കാള്‍ സാന്ദ്രത കുറവായിരിക്കും. സാന്ദ്രത കൂടിയ ചൂടുകുറഞ്ഞ വായു സാന്ദ്രത കുറഞ്ഞ ചൂടുകൂടിയ വായുവിനെ മുകളിലേക്കു തള്ളി അവിടെ സ്ഥാനം പിടിക്കുന്നു. എന്നു വെച്ചാല്‍ അടുക്കളയിലുള്ള ചൂടുകുറഞ്ഞ ശുദ്ധവായു അടുപ്പിലേക്ക് ഒഴുകും എന്നര്‍ത്ഥം. ചൂടുകൂടിയ വായുവാകട്ടെ മുകളിലേക്കുയര്‍ന്ന് ചിമ്മിനിയിലൂടെ പുറത്തുപോവുകയും ചെയ്യും. ഇതു തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഇങ്ങനെ അടുപ്പിലേയ്ക്ക് നിരന്തരമായി വായു സഞ്ചരിക്കുന്നു. ഇതു സാധ്യമാക്കുന്നു എന്നതാണ് ചിമ്മിനിയുടെ ധര്‍മ്മം.
ചിമ്മിനിയുടെ ഉയരം കൂടുന്തോറും അടുക്കളയിലെ വായുപ്രവാഹത്തിന്റെ അളവ് കൂടും. അതുകൊണ്ട് ഉയരം കൂടിയ ചിമ്മിനിയുള്ള വീടുകളിലെ അടുപ്പ് നന്നായി കത്തുന്നതു കാണാം. എന്നുവെച്ച്, ഒരു പരിധിയിലേറെ ഉയരം ചിമ്മിനിക്ക് ഉണ്ടാവുകയും അരുത്. വായു പ്രവാഹം അധികരിച്ചാല്‍ ആവശ്യത്തിന് ചൂട് അടുപ്പില്‍ നിലനില്ക്കാതിരിക്കുകയും വിറക് മുഴുവനായി കത്താത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. പരിധി വിട്ട് ചിമ്മിനിയുടെ ഉയരം കുറയാനും കൂടാനും പാടില്ല എന്നര്‍ത്ഥം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകൾ ; സെപ്തംബർ 28 വരെ അപേക്ഷിക്കാം  (5 minutes ago)

മാനത്തുകണ്ട ലാലേട്ടൻ; മേഘത്തിൽ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ രൂപം; കൗതുകത്തോടെ സൂപ്പർതാരവും  (6 minutes ago)

അനിൽ കപൂറിന്റെ ആരോ​ഗ്യരഹസ്യവും ഭക്ഷണരീതികളും അറിയേണ്ടേ ...?  (14 minutes ago)

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി  (16 minutes ago)

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പു  (17 minutes ago)

ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറ  (26 minutes ago)

ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ; ഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം  (26 minutes ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു.. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി  (27 minutes ago)

നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടി; സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാൻ; കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധ  (31 minutes ago)

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം  (38 minutes ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (46 minutes ago)

ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അധിക സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്  (50 minutes ago)

പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും  (57 minutes ago)

സവാളവില കുതിച്ചുയരുന്നു  (1 hour ago)

ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...  (1 hour ago)

Malayali Vartha Recommends