Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

പുരുഷന്മാര്‍ക്ക് മുലകള്‍ എന്തിനാണ്: ഒരു പഠനം

26 MARCH 2018 03:06 PM IST
മലയാളി വാര്‍ത്ത

പങ്കാളി പുരുഷന്റെ മാറിടങ്ങളില്‍ പ്രത്യേകിച്ച് മുലക്കണ്ണിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ നല്‍കുന്ന ചുംബനങ്ങളും മറ്റ് സ്പര്‍ശനങ്ങളും കേവലം നൈമിഷികമായ സുഖം മാത്രമല്ല നല്‍കുന്നത്. മറിച്ച് ദീര്‍ഘകാലം നീണ്ടു നില്‍ക്കാവുന്ന ഇഷ്ടവും അടുപ്പവും വിശ്വാസവും അവരില്‍ ഉടലെടുക്കാനും കാരണം ആകാറുണ്ട്. ഇതിനു പിന്നില്‍ ഹൈപ്പോതലാമസില്‍ നിര്‍മ്മിച്ച് മാസ്റ്റര്‍ ഗ്ലാന്‍ഡ് ആയ പീയൂഷഗ്രന്ഥി വഴി റീലിസ് ചെയ്യപ്പെടുന്ന ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ വഴി ഉള്ള അടുപ്പത്തെ ' 'oxytocin bonding' എന്ന് വിളിക്കാറുണ്ട്. മാതാപിതാക്കള്‍ പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള വൈകാരിക അടുപ്പത്തിന് ഒരു പ്രധാന കാരണം ഓക്‌സിറ്റോസിന്‍ ആണ്.

സ്ത്രീകളുടെ സ്തനങ്ങളുടെ പ്രാഥമിക ജൈവകര്‍മ്മം മുലയൂട്ടുക ആണെങ്കിലും അവ ലൈംഗികമായ ആസ്വാദനം നല്‍കുന്ന അവയവങ്ങള്‍ ആണെന്നു വാദിക്കുന്ന ഒരുപാട് പേരെ കാണുക ഉണ്ടായി. സ്ത്രീകളുടെ മാറിടങ്ങള്‍ കേവലം മൂലയൂട്ടാന്‍ ഉള്ള അവയവങ്ങള്‍ മാത്രം ആണെന്ന് പറയുന്നതില്‍ അര്‍ഥം ഒന്നുമില്ല. തീര്‍ച്ചയായും സെക്ഷ്വല്‍ സ്റ്റിമുലസിനോട് പ്രതികരിക്കുന്ന ഘടനാസംവിധാനമെല്ലാം സ്ത്രീകളുടെ മുലകളില്‍ സാധാരണ ഉണ്ട്. പക്ഷെ സ്ത്രീകളുടെ മാറിടങ്ങള്‍ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യുന്ന ആരും ശ്രദ്ധ നല്‍കാതെ പോകുന്ന മറ്റൊരു അവയവം കൂടിയുണ്ട് പുരുഷന്മാരുടെ സ്തനങ്ങള്‍! ഈ ലേഖനം പുരുഷന്മാരുടെ മുലകളെ പറ്റിയാണ്.

സ്ത്രീകളുടെ സ്തനങ്ങള്‍ മുലയൂട്ടുക എന്ന പ്രാഥമിക ബയോളജിക്കല്‍ ഫംഗ്ഷന് വേണ്ടി ഉള്ളതാണെങ്കില്‍ പുരുഷന്മാരുടെ മുലകളുടെ പ്രാഥമിക ഉദ്ദേശം ലൈംഗിക ആസ്വാദനമാണ്. ഒരു പക്ഷെ പുരുഷശരീരത്തില്‍ ലൈംഗിക ആസ്വാദനത്തിനു വേണ്ടി മാത്രം ഉള്ള ഏക അവയവം സ്തനങ്ങള്‍ ആയിരിക്കും, സ്ത്രീകളില്‍ ഇത് ക്ലൈറ്റോറിസ് ആണ്.

പുരുഷന്മാരുടെ സ്തനങ്ങളില്‍ സ്ത്രീകളുടേതിനു സമാനമായി കാണുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് മുലക്കണ്ണ്. ആംഗലേയത്തില്‍ നിപ്പിള്‍. സ്പര്‍ശനത്തോട് ആഭിമുഖ്യം ഉള്ള നാഡികോശങ്ങളുടെ സംസ്ഥാനസമേളനം ആണ് ഇവിടെ എന്ന് പറയാം. ഈ നാഡികോശങ്ങള്‍ ശേഖരിക്കുന്ന സ്റ്റിമുലേഷന്‍സ് മസ്തിഷ്‌കത്തിലെ പ്ലഷര്‍ സെന്ററുകളില്‍ എത്തിക്കുന്നത് വഴിയാണ് 'സുഖം' തോന്നുന്നത്.

മുലക്കണ്ണിന് ചുറ്റുമുള്ള അറീയോള എന്ന ഭാഗവും ന്യൂറോണുകള്‍ കൊണ്ട് നിറഞ്ഞിരിക്കുക ആണ്. ഡോ.റോയി ലെവിനും സംഘവും സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഭൂരിപക്ഷ പുരുഷന്മാരിലും തങ്ങളുടെ സ്തനങ്ങളെ കേന്ദ്രികരിച്ചുള്ള സ്പര്‍ശനങ്ങളും പ്രവര്‍ത്തികളും ലൈംഗിക ഉത്തേജനത്തിനു കാരണം ആകുന്നതോ, ലൈംഗിക ത്വര വര്‍ദ്ധിക്കുന്നത് ആയിട്ടോ കണ്ടെത്തുക ഉണ്ടായി.

പങ്കാളി പുരുഷന്റെ മാറിടങ്ങളില്‍ പ്രത്യേകിച്ച് മുലക്കണ്ണിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ നല്‍കുന്ന ചുംബനങ്ങളും മറ്റ് സ്പര്‍ശനങ്ങളും കേവല നൈമിഷികമായ സുഖം മാത്രമല്ല നല്‍കുന്നത് മറിച്ച് ദീര്‍ഘകാലം നീണ്ടു നില്‍ക്കാവുന്ന ഇഷ്ടവും അടുപ്പവും വിശ്വാസവും അവരില്‍ ഉടലെടുക്കാനും കാരണം ആകാറുണ്ട്. ഇതിനു പിന്നില്‍ ഹൈപ്പോതലാമസില്‍ നിര്‍മ്മിച്ച് മാസ്റ്റര്‍ ഗ്ലാന്‍ഡ് ആയ പീയൂഷഗ്രന്ഥി വഴി റീലിസ് ചെയ്യപ്പെട്ടുന്ന ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ വഴി ഉള്ള അടുപ്പത്തെ 'oxytocin bonding' എന്ന് വിളിക്കാറുണ്ട്. മാതാപിതാക്കള്‍ പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള വൈകാരിക അടുപ്പത്തിനു കാരണം ആകുന്നതിലും ഒരു പ്രധാനി ഓക്‌സിറ്റോസിന്‍ ആണ്.

പുരുഷന്മാരുടെ മാറിടങ്ങളില്‍ പ്രത്യേകിച്ച് മുലക്കണ്ണിനോട് ചേര്‍ന്ന ഭാഗത്ത് സ്പര്ശനത്തോട് ആഭിമുഖ്യം ഉള്ള നാഡികോശങ്ങളുടെ സംസ്ഥാന സമേളനം ആണെന്ന് മുകളില്‍ പറഞ്ഞുവല്ലോ. ഈ കാര്യം അല്‍പം കൂടി വിശദീകരിക്കാം. മുലക്കണ്ണ് പ്രധാനമായും നാലാം ഇന്റര്‍ ്‌കോസ്റ്റല്‍ ന്യൂറോണിന്റെ മുന്നേയും വശങ്ങളിലൂടെയും ഉള്ള ക്യൂട്ടെനിഴ്‌സ് ബ്രാഞ്ചുകള്‍ കൊണ്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നും, അഞ്ചും ഇന്റര്‍കോസ്റ്റല്‍ ന്യൂറോണുകളില്‍ നിന്ന് എത്തുന്ന ബ്രാഞ്ചുകളും നിപ്പിളിലേക്ക് എത്തുന്നുണ്ട്. സ്തനങ്ങളില്‍ കാണുന്ന നാഡികോശങ്ങളുടെ ബാഹുല്യം അവയുടെ ഉത്തേജനം വഴിയുള്ള ആസ്വാദനത്തിനു കാരണം ആകുന്നുണ്ട്. സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരുഷന്മാരുടെ മുലക്കണ്ണും അറീയൊളയും സങ്കുചിത രൂപത്തില്‍ ആണ് കാണുന്നത്. അതിനാല്‍ തന്നെ പുരുഷന്മാരുടെ സ്തനവും ആയി ബന്ധപ്പെട്ട ഈറോജെന്‍സ് സോണ്‍ സ്ത്രീകളുടേത് അപേക്ഷിച്ച്്് അഗ്രഭാഗത്ത് കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം. ലൈംഗിക ആസ്വാദനത്തിന്റെ ഭാഗമായി മുലക്കണ്ണ് ഇറക്റ്റ് ആകുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കാവുന്നതാണ്.

മനുഷ്യരില്‍ സ്തനങ്ങളുടെ ബാഹ്യഘടന ഒരു സെക്ഷ്വല്‍ ഡൈമോര്‍ഫിക് ഫീച്ചര്‍ ആയിട്ടാണ് കാണുന്നത്. പക്ഷെ അത്ര അപൂര്‍വ്വം അല്ലാതെ സ്ത്രൈണ രൂപത്തില്‍ ഉള്ള സ്തനങ്ങള്‍ ഉള്ള പുരുഷന്മാരിലും കാണാവുന്നത് ആണ്. ഈ അവസ്ഥയ്ക്കു ഗൈനെകോമാസ്റ്റിയ എന്നാണ് പറയുന്നത്. ഈസ്ട്രജന്‍ ടെക്‌സ്‌റ്റോസ്റ്റിറോണ്‍ അളവുകളില്‍ വരുന്ന വ്യതിയാനം ആണ് പ്രധാനമായും ഇതിനു കാരണം, മറ്റ് കാരണങ്ങളും ഉണ്ടാകാം. കുറഞ്ഞത് നാല് പുരുഷന്മാരില്‍ ഒരാള്‍ക്ക് എങ്കിലും ഇങ്ങനെ സ്ത്രൈണ രൂപത്തില്‍ ഉള്ള സ്തനങ്ങളാണ്.

പുരുഷന്മാരുടെ സ്തനങ്ങളില്‍ നിന്ന് പാല്‍ ചുരത്തുകയും കുട്ടികളെ മുലയൂട്ടുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തില്‍ എത്തുന്നത് വഴിയാണ് ഇത് സാധ്യമാകുക. ഹൃദയരോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ digoxin-ന് ഇങ്ങനെ ഒരു സൈഡ് എഫെക്റ്റ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാര്യ പ്രസവത്തിലൂടെ വന്ന സങ്കീര്‍ണ്ണതയിലൂടെ മരണപ്പെട്ടു പോയതിനു ശേഷം തന്റെ രണ്ടു പെണ്കുട്ടികള്‍ക്കും സ്വന്തം മാറില്‍ നിന്ന് പാലൂട്ടിയ ഒരു ശ്രീലങ്കന്‍ അച്ഛന്റെ കഥ ഏറെ പ്രസിദ്ധി നേടിയിരുന്നു. ( സയന്റിഫിക് അമേരിക്കയില്‍ വന്ന ലേഖനത്തില്‍ കൂടുതല്‍ വിശദീകരണമുണ്ട്).

പുരുഷന്മാരുടെ മാറിടങ്ങള്‍ നയന ഭംഗിയും ലൈംഗിക ഉണര്‍വ്വും കാഴ്ചക്കാരില്‍ നല്‍ കാവുന്നതാണ്. മാറിടങ്ങളോട് ഉള്ള ഫെറ്റിഷിസം സ്ത്രീകളുടെ മാറുകളിലേക്ക്് മാത്രമല്ല പുരുഷന്മാരുടെ മാറിനോടും തോന്നാവുന്നതാണ്. ഈ ജിമ്മില്‍ പോയി സ്വന്തം മാറുകള്‍ തെളിഞ്ഞും വിരിഞ്ഞും വരാന്‍ കഷ്ടപ്പെടുന്ന പുരുഷന്മാര്‍ ബോധപൂര്‍വ്വമോ ഉപബോധകമായോ പൊട്ടന്‍ഷ്യല്‍ പങ്കാളികളെ ' ഇംപ്രസ്' ചെയ്യാനുള്ള ശ്രമം കാണിക്കുക ആണെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ജിമ്മില്‍ ഒന്നും പോയി കഷ്ടപ്പെടാന്‍ വയ്യാത്ത പുരുഷന്മാര്‍ ആണെങ്കിലും അവരില്‍ ചിലര്‍ ഫോട്ടോ എടുക്കുമ്പോഴും തങ്ങള്‍ക്ക് താല്‍പര്യം തോന്നുന്ന പൊട്ടന്‍ഷ്യല്‍ പങ്കാളിയെ കാണുമ്പോഴും എയര്‍ പിടിച്ചു തങ്ങളുടെ 'mammary line' മാക്‌സിമം പ്രോജക്റ്റ് ചെയ്യാന്‍ നോക്കാറുമുണ്ടല്ലോ. മാറുകള്‍ മൊത്തത്തില്‍ ഉള്ള 'സെക്‌സി അപ്പീല്‍' എപ്രകാരം വര്‍ദ്ധിപ്പിക്കുന്നു എന്ന് കാണാവുന്നതാണ്.

ചുരുക്കം എന്തെന്നാല്‍ സ്ത്രീകളുടെ സ്തനങ്ങള്‍ പ്രാഥമികമായി മൂലയൂട്ടുക എന്ന ജൈവലക്ഷ്യം വച്ചുള്ളതാണ്, ലൈംഗിക ആസ്വാദനം അവിടെ സെക്കന്‍ഡറിയാണ്. എന്നാല്‍ പുരുഷന്മാരുടെ സ്തനങ്ങള്‍ പ്രാഥമികമായി ലൈംഗികത ആസ്വദിക്കാന്‍ നല്‍കിയിട്ടുള്ള അവയവങ്ങളാണ്. തെളിഞ്ഞും വിരിഞ്ഞും നില്‍ക്കുന്ന പുരുഷ മാറുകള്‍ സെക്‌സ് അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകവും ആണ്. ഇവ ഒന്നും മോശം കാര്യങ്ങളല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (2 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (2 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (2 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (2 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (2 hours ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (3 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (4 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (4 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (4 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (5 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (5 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (5 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (5 hours ago)

Malayali Vartha Recommends