ട്വീറ്റില്‍ കലാമിന്റെ പേരു തെറ്റിച്ച് അനുഷ്‌ക്ക ശര്‍മ്മ പുലിവാലു പിടിച്ചു

ട്രോളന്‍മാര്‍ക്ക് വഴിയൊരുക്കി അനുഷ്ക്ക.രാജ്യം കണ്ട മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്ന തിരക്കിലാണ് മോലോകരെല്ലാം. എന്നാല്‍ കലാമിന്റെ പേര് തെറ്റായി ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് അനുഷ്‌ക്ക ശര്‍മ്മ. എന്നാല്‍ തെറ്റിയ പേര് ഫോളോവേഴ്‌സ് തന്നെ താരത്തെക്കൊണ്ട് ശരിയാക്കിച്ചു. അതും മൂന്നാമത്തെ ശ്രമത്തില്‍. മുന്‍ രാഷ്ട്രപതിയുടെ പേരു തെറ്റിച്ചത് വലിയ പ്രശ്‌നം തന്നെയാണ്. താരത്തിന്റെ അശ്രദ്ധയും വിവരവില്ലായ്മയും കൂടിയാണ് പുറത്തുവരുന്നതെന്നാണ് ട്രോളുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha