ഉരുക്കുവനിതയാകുന്നു
ഇന്ത്യയുടെ ഒരോഒരു ഉരുക്കുവനിതയായിരുന്നു ഇന്ദിരഗാന്ധി. അവരുടെ ചടുലമായ നീക്കങ്ങളും തീരുമാനങ്ങളുമായിരുന്നു അവര്‍ക്ക് ആ പേരു നല്‍കിയത്. ഇതാ ഇന്ത്യയുടെ ഉരുക്കുവനിത വീണ്ടും പുനര്‍ജനിക്കുന്നു, സിനിമയിലാണെന്നുമാത്രം. ഉരുക്കുവനിതയാകുന്നതാകട്ടെ ബോളിവുഡ് താരസുന്ദരി വിദ്യാബാലനും.
മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാബാലന് ആവശ്യപ്പെട്ടിരിക്കുന്നത് 20 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സൂപ്പര്‍ സ്റ്റാര്‍ വാങ്ങിക്കുന്ന പ്രതിഫലമാകും പുതിയ ചിത്രത്തിന് വേണ്ടി വിദ്യ വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഈ 20 കോടി പ്രതിഫലം വിദ്യയെ ഒരു പുതിയ റെക്കോര്‍ഡിലും എത്തിക്കും. ഇന്ദിരാഗന്ധിയുടെ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയം. അതോടൊപ്പം അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാവധവുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുമ്പ് സില്‍ക്ക് സ്മിതയുടെ ജീവിതകഥ വെള്ളത്തിരയിലെത്തിച്ച് വിദ്യാബാലന് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് വിദ്യ ദേശിയ അവാര്‍ഡും സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha