വെറെ പണിയൊന്നുമില്ല അല്ലേ...വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി നടി സണ്ണി ലിയോണ്‍ രംഗത്തെത്തി. തന്നെ വിമര്‍ശിച്ചു വെറുതെ സമയം കളയേണ്ടെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. അധികാരമുള്ളവര്‍പോലും തങ്ങളുടെ സമയവും ആരോഗ്യവും നഷ്ടപ്പെടുത്തി തന്നെ വിമര്‍ശിക്കാനൊരുങ്ങുന്നതില്‍ സങ്കടമുണ്ട്.
തന്നെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന സമയം, സഹായം ആവശ്യമുള്ളവരെ രക്ഷിക്കാന്‍ ഇവര്‍ വിനിയോഗിക്കണമെന്നും സണ്ണി ട്വിറ്ററില്‍ കുറിച്ചു. സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കല്‍ പോലും അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നില്ല. ഒരിക്കല്‍ ഞാനത് കാണാന്‍ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഇവിടെ സണ്ണി ലിയോണ്‍ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവര്‍ ഒരുപാട് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ ഒരു പരസ്യമുണ്ട്.
ഇതു ടെലിവിഷനിലും പത്രങ്ങളിലും വരുന്നുണ്ട്. ഇതു ബലാത്സംഗക്കേസുകള്‍ വര്‍ധിപ്പിക്കും. സണ്ണി ലിയോണ്‍ അഭിനയിച്ച പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത് ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha