ദംഗലിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സര്‍വ്വ കാല റെക്കോര്‍ഡ്

ബോളീവുഡ് ചിത്രമായ ആമീര്‍ ഖാന്റെ ദംഗലിന് സര്‍വ്വകാല റെക്കോര്‍ഡ്. ഇതുവരെ റിലീസ് ചെയ്തിട്ടുള്ള ബോളീവുഡ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയെന്ന ബഹുമതി ദംഗലിന് സ്വന്തമായി.
ആമീറിന്റെ തന്നെ ചിത്രമായ പികെ ഇന്ത്യയില്‍ 340.8 കോടിയായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ ദംഗല്‍ ഇതുവരെ നേടിയത് 341.96 കോടി രൂപയാണ്. ഇത്രയും തുക വാരിക്കൂട്ടിയ മറ്റൊരു ചിത്രം ഇതിന് മുന്‍പ് ബോളീവുഡില്‍ ഉണ്ടായിട്ടില്ലെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നു.
കളക്ഷനില്‍ ദംഗലിനാണിപ്പോള്‍ ഒന്നാം സ്ഥാനം. പികെയ്ക്ക് രണ്ടാം സ്ഥാനവും. സല്‍മാന്‍ ഖാന്റെ ഭജ്‌റംഗി ഭായ്ജാന്‍, സുല്‍ത്താന്‍ എന്നിവ മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഗുസ്തിക്കാരനായ മഹാവീര്‍ സിംഗ് ഫോഗതിന്റേയും പെണ്മക്കളായ ഗീത, ബബിത എന്നിവരുടേയും ജീവിതമാണ് ദംഗല്‍ അഭ്രപാളികളിലെത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha