Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

എന്നെ സഹായിക്കണം; കേണപേക്ഷിച്ച് മലയാളികളുടെ സുഡു മോന്‍

14 JANUARY 2019 04:56 PM IST
മലയാളി വാര്‍ത്ത

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സാമുവല്‍ എബിയോള റോബിന്‍സണ്‍. സുഡാനി വന്‍ വിജയമായതു പോലെ ഈ ആഫ്രിക്കന്‍ താരവും കേരളത്തില്‍ ഹിറ്റായി. ഇപ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. എന്നാല്‍ ഇത്തവണ ഏറെ വിഷമത്തിലാണ് താരം.

ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിനായി കേണപേക്ഷിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം സുഡു. ഈ സിനിമ ആരും കാണുന്നില്ലെന്ന സത്യം താന്‍ ഹൃദയം തകരുന്ന വേദനയോടെയാണ് കേട്ടതെന്നും ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകള്‍ ക്ഷമിക്കണമെന്നും പറഞ്ഞാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന മലയാളികളുടെ സ്വന്തം സുഡാനി രംഗത്തു വന്നത്. പുതുമുഖങ്ങള്‍ ഏറെ ഉള്‍പ്പെട്ട സിനിമയായതിനാല്‍ തങ്ങളുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ വന്നിട്ടുണ്ടെന്നും പക്ഷേ നിര്‍മാതാവിന് വലിയ നഷ്ടം വരുമെന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കണമെന്നും സാമുവല്‍ പറയുന്നു.

'ഒരുപാട് പേര്‍ക്ക് സിനിമ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. തീയറ്ററുകളില്‍ സിനിമ ഇല്ലാത്തതാണ് കാരണം. സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കണം. ഞാന്‍ നിങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാവിനെ സഹായിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.' സാമുവല്‍ പറഞ്ഞു.

ജനുവരി 10-നാണ് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രം റിലീസാകുന്നത്. എന്നാല്‍ രജനീകാന്ത് ചിത്രമായ പേട്ടയും അജിത് ചിത്രമായ വിശ്വാസവും റിലീസ് ചെയ്യുന്ന ദിവസമായതിനാല്‍ വളരെ കുറച്ച് തീയറ്ററകുള്‍ മാത്രമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. മികച്ച അഭിപ്രായം ഉണ്ടായിട്ടും ചിത്രത്തിന് കൂടുതല്‍ തീയറ്ററുകള്‍ ഇപ്പോഴും ലഭിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (10 minutes ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (13 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (24 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (46 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (2 hours ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

Malayali Vartha Recommends