കൊച്ചുണ്ണി മുതല്‍ പറയുന്നതാ, എന്നിട്ടും നിവിന്‍ കേട്ടില്ല: അജു വര്‍ഗ്ഗീസ്
സിനിമയിലും സിനിമയ്ക്കു പുറത്തും സന്തതസഹചാരികളായി പേരെടുത്ത കൂട്ടുകെട്ടാണ് നിവിന്‍ പോളി-അജു വര്‍ഗ്ഗീസ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നിവിന്‍ പോളി ചിത്രങ്ങളില്‍ അജു വര്‍ഗ്ഗീസ് ഇല്ലാതിരുന്നതോടെ നിവിന്‍ അജുവിനെ കൂട്ടുന്നില്ലെന്ന തരത്തില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഇപ്പോള്‍ അത്തരമൊരു ട്രോള്‍ പങ്കുവെച്ച് ആരാധകരെ ചിരിപ്പിച്ചിരിക്കുകയാണ് അജു.
മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗംഭീര ലുക്കിനെ ട്രോളുന്ന പോസ്റ്റാണ് അജു പങ്കു വെച്ചത്. മാര്‍ക്കോ ജൂനിയറായി അജു മതിയെന്ന് നിവിന്‍ സംവിധായകനോട് പറയുന്ന രീതിയിലാണ് ട്രോള്‍. ആ ട്രോളിനൊപ്പം 'അതെങ്ങനെയാ..പറഞ്ഞാല്‍ കേള്‍ക്കില്ല.കൊച്ചുണ്ണി തൊട്ട് ഞാന്‍ പറയുന്നതാ....കേള്ക്കില്ലന്നേ....' എന്നു കൂടി എഴുതിച്ചേര്‍ത്ത് അജു പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകരും അല്ലാത്തവരും പൊട്ടിച്ചിരിച്ചു.
നിവിന്‍ പോളി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് അജു വര്‍ഗീസ്. എന്നാല്‍ നിവിന്റെ കഴിഞ്ഞ കുറച്ചു സിനിമകളില്‍ അജു ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ആരാധകരാണ് രസകരമായ ട്രോളുകള്‍ ആദ്യം മെനഞ്ഞത്. പിന്നാലെ ഇത് അജുവും ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha