തള്ള് ഏറ്റൂ; ഒടുവില്‍ ഒടിയന് ശരിക്കും 100 കോടി ക്ലബ്ബില്‍
റിലീസിനു മുന്‍പ് നൂറു കോടി നേടിയെന്ന അവകാശവാദവുമായെത്തിയ ഒടിയന് ഒടുവില്‍ ശരിക്കും നൂറു കോടി ക്ലബ്ബില്‍ കയറിയെന്ന് അണിയറ പ്രവര്‍ത്തകര്‍. നിരവധി വിദേശ രാജ്യങ്ങളിലുള്‍പ്പെടെ എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയന് 30 ദിവസം കൊണ്ടാണ് നൂറുകോടി ക്ലബ്ബിലെത്തിയിരിക്കുന്നത്.
റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തില്‍ ലഭിച്ചതാണ്. ചിത്രത്തിന് ലഭിച്ച വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിംഗ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകന് പറഞ്ഞത്.
അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്. വി.എ. ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്ത ഒടിയന് നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
https://www.facebook.com/Malayalivartha