Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആ മഹാനടിയെ അപമാനിച്ചു, കാണിക്കുന്നത് അസംബന്ധം: പ്രിയാ വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

17 JANUARY 2019 05:27 PM IST
മലയാളി വാര്‍ത്ത

അടാര്‍ ലൗ എന്ന ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കണ്ണിറുക്കലിലൂടെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയാ വാര്യര്‍. ആദ്യചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പു തന്നെ ബോളിവുഡിലും അവസരം ലഭിച്ചിരിക്കുകയാണ് പ്രിയയ്ക്ക്. 'കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്,കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍.' തന്റെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസില്‍ പ്രിയ പറഞ്ഞു. ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രിയ. എന്നാല്‍ ട്രെയിലറിനു പിന്നാലെ വിവാദങ്ങളും വന്നു കഴിഞ്ഞു.

ശ്രീദേവി ബംഗ്ലാവ് അന്തരിച്ച താരം ശ്രീദേവിയെ കുറിച്ചുള്ള സിനിമയാണെന്നും ശ്രീദേവിയെ മോശമായി ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നും കാണിച്ച് നിര്‍മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ സംവിധായകനും സിനിമയ്ക്കുമെതിരേ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം വിവാദച്ചുഴിയിലേക്കായത്.

എന്നാല്‍ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ കണ്ട് ട്വിറ്റര്‍ ലോകം പ്രിയയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് ശ്രീദേവി ബംഗ്ലാവിനെയും ട്രെയിലറിലെ പ്രിയയുടെ പ്രകടനത്തെയും ട്വിറ്റര്‍ ലോകം വിമര്‍ശിക്കുന്നത്. ശ്രീദേവി എന്ന മഹാനടിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ലജ്ജാകരമായ പ്രവര്‍ത്തിയായിപ്പോയെന്നും ചിലര്‍ പറയുമ്പോള്‍ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിനെ മറ്റുചിലര്‍ അസംബന്ധം എന്നാണ് വിളിച്ചിരിക്കുന്നത്.

ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നു പ്രിയ വാര്യര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന് ആരോപിച്ച് ബോണി കപൂര്‍ അടക്കം രംഗത്തു വന്നതും നിയമനടപടികളിലേക്ക് പോയതും.

നിയമ നടപടികളെക്കാള്‍ ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവിന്റെ അണിയറക്കാരും പ്രിയ വാര്യരും നേരിടുന്ന പ്രതിസന്ധി സോഷ്യല്‍ മീഡിയയില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന തിരിച്ചടികളാണ്. സിനിമയ്ക്കെതിരേ നടപടിയെടുക്കണം എന്നുവരെ ട്വിറ്റര്‍ ലോകത്തു നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എത്രമാത്രം ലജ്ജാകരവും അസ്വസ്ഥതപ്പെടുത്തുന്നതുമായി പ്രവര്‍ത്തിയാണ് ശ്രീദേവി ബംഗ്ലാവിന്റെ അണിയറക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഒരു ഇതിഹാസ താരത്തെ തീര്‍ത്തും പരിഹാസ്യമായ രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് അസംബന്ധവും വിഡ്ഡിത്തവുമാണ്. ഈ ചിത്രത്തിനെതിരേ നടപടി സ്വീകരിക്കാന്‍ സിനിമലോകം തയ്യാറാകണം എന്നാണ് ഒരു ട്വീറ്റ്. വില കുറഞ്ഞ ട്രെയിലര്‍, ശ്രീദേവിയുടെ ആത്മാവിനെ അപമാനിക്കുന്നതാണിത് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ശ്രീദേവിയുടെ മരണത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായി നടപടി തന്നെ സ്വീകരിക്കണമെന്നു ബോണി കപൂറിനോട് ആവശ്യപ്പെടുന്നവരുമുണ്ട്.

ശ്രീദേവിയെപോലെ ഒരു മഹാനടിയെ അവതരിപ്പിക്കാന്‍ പ്രിയ വാര്യരെ തെരഞ്ഞെടുത്തതിനെയും വിമര്‍ശിച്ച് ആളുകള്‍ രംഗത്ത് വരുന്നുണ്ട്. ഗ്ലാമര്‍ കാണിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അഭിനയിക്കാന്‍ കൂടി അറിയണമെന്നും പ്രിയയെ വിമര്‍ശിക്കുന്നു. ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് അടിച്ചും ആളുകള്‍ തങ്ങളുടെ പ്രതിഷേധ പ്രകടിപ്പിക്കുന്നുണ്ട്. ലൈക്കിന്റെ ഇരട്ടിയിലധികമാണ് ഡിസ്ലൈക്കുകള്‍ വന്നിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends