ആ പ്രണയം സത്യമായിരുന്നു: പേളി-ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു
ബിഗ് ബോസില്‍ മൊട്ടിട്ട പ്രണയം ഒടുവില്‍ വിവാഹത്തിലേയ്ക്ക്. പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ ഔദ്യോഗിക പേജിലൂടെ പേളി തന്നെയാണ് ഈ വിവരം അറിയിച്ചത്. മോതിര മാറ്റത്തിന്റെ ചിത്രത്തിനൊപ്പം ശ്രീനിഷിനെ ടാഗ് ചെയ്ത് എന്‍ഗേജ്ഡ് എന്നും കുറിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നാണ് ശ്രീനിഷ് പറഞ്ഞത്. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് മുന്‍പ് പറഞ്ഞിരുന്നു.
100ദിവസം നീണ്ടുനിന്ന റിയാലിറ്റി ഷോ പൂര്‍ത്തിയാക്കി പുറത്തുവന്ന പേളി വിവാഹത്തിന് വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നാണ് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായി പേളി തന്നെയാണ് അറിയിച്ചതും. മത്സരം വിജയിക്കാന്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് പ്രണയം എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പോലും ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha