കാളിദാസന്റെ ഡയലോഗ് കേട്ട് മുഖംപൊത്തി ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്ന് കാളിദാസ്. ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നും കാളിദാസ് പറഞ്ഞു. അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്. കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുന് മാനുവല്‍ ഒരുക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്.
അര്‍ജന്റീനയ്ക്ക് ഒന്നുരണ്ട് പ്രത്യേകതകള്‍ ഉണ്ടെന്ന് മിഥുന് മാനുവല്‍. മിഥുന് മാനുവല്‍ ചിത്രങ്ങള്‍ എടുത്തുനോക്കിയാല്‍ സംഗീതസംവിധാനം ഷാന്‍ റഹ്മാന് ആയിരിക്കും. എന്നാല്‍ ഇത്തവണ അതൊന്ന് മാറ്റിപ്പിടിക്കുകയാണെന്ന് മിഥുന് പറഞ്ഞു. ഗോപിസുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
അജു വര്‍ഗീസും സണ്ണി വെയ്നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയല്ലില്ലോ എന്ന് കളിയാക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് ഈ ചിത്രമെന്നും മിഥുന് പറഞ്ഞു. 'കാളിദാസിനെയും ഐശ്വര്യയെയും സഫര്‍ എന്നൊരു നടനെയും മാറ്റിനിര്‍ത്തിയാല്‍ മുപ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അശോകന് ചെരുവിലിന്റെ ചെറുകഥെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.'-മിഥുന് പറഞ്ഞു.
https://www.facebook.com/Malayalivartha