സത്യചന്ദ്രന് പൊയില്ക്കാവിനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ നടന് ശ്രീനിവാസന് കോടതിയില്‍ ഹാജരായി
ഒരു സിനിമയുടെ കഥയുമായി ബന്ധപ്പെട്ട കേസില്‍ നടനും സംവിധായകനുമായ ശ്രീനിവാസന് കൊയിലാണ്ടി കോടതിയില്‍ ഹാജരായി.
സത്യചന്ദ്രന് പൊയില്ക്കാവിനെ ഒരു അഭിമുഖത്തില്‍ അപമാനിച്ചു എന്നാരോപിച്ച് നല്കിയ കേസിലാണ് ശ്രീനിവാസന് കൊയിലാണ്ടി കോടതിയില്‍ ഹാജരായത്.
ഇത് സംബന്ധിച്ച് കേസ് നല്‍കിയത് 2007-ല്‍ ആണ്. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ സത്യചന്ദ്രന്റേതാണെന്നായിരുന്നു അവകാശവാദം.
ഇത് സംബന്ധിച്ച് ഒരു സിനിമാ വാരികയ്ക്ക്നല്കിയ അഭിമുഖത്തിലാണ് മാനസിക രോഗിയായ വ്യക്തിയാണ് അവകാശവാദം ഉന്നയിക്കുന്നതെന്ന് ശ്രീനിവാസന് പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്കാണ് ശ്രീനിവാസന് കോടതിയില്‍ എത്തി മൊഴി നല്‍കിയത്. വാരികയുടെ എഡിറ്ററും ഇന്നലെ കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha