ഇക്കാ എങ്ങോട്ടാ? കുമരകം വരെയെടായെന്ന് മറുപടി: തുറന്ന കാറില്‍ ദുല്‍ഖറിന്റെ യാത്ര, കൂടെകൂടി ആരാധകരും
ദുല്‍ഖറിന്റെ കാര്‍ പ്രേമവും ഡ്രൈവിങ് പ്രേമവുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്. പഴയതും പുതിയതുമായി വലിയൊരു കാര്‍ ശേഖരം തന്നെ ദുല്‍ഖറിനുണ്ട്. തിരക്കുള്ള റോഡിലൂടെ തുറന്ന കാറില്‍ യാത്രചെയ്യുന്ന യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുഹൃത്തിനൊപ്പം ബിഎംഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ കാറില്‍ ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക.
ബൈക്കില്‍ താരത്തെ പിന്തുടര്‍ന്ന യുവാക്കളാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ആദ്യം ദുല്‍ഖറിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നാലെ പാഞ്ഞ് താരത്തിനൊപ്പമെത്തി ഇക്കാ എങ്ങോട്ടാ എന്ന് ചോദിക്കുന്നു. കുമരകം വരെ എന്ന് ദുല്‍ഖറിന്റെ മറുപടിയും.
https://www.facebook.com/Malayalivartha