Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ മലര്‍വാടി ടീം; ഒന്‍പതു വര്‍ഷത്തിനു ശേഷം ധ്യാന്‍ ശ്രീനിവാസന്റെ സിനിമയിലൂടെ കൂട്ടുകാര്‍ ഒന്നിക്കുന്നു

06 FEBRUARY 2019 01:11 PM IST
മലയാളി വാര്‍ത്ത

വിനീത് ശ്രീനിവാസന്‍ എന്ന യുവ ഹിറ്റ് സംവിധായകനെ മലയാളത്തിന് സമ്മാനിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. നടന്‍ ദിലീപ് നിര്‍മ്മിച്ച ചിത്രം വന്‍ വിജയമായിരുന്നു. വിനീതിനു പുറമേ ഒരുപിടി യുവതാരങ്ങളെയും മലയാള സിനിമയ്ക്ക് ലഭിച്ചു. 2010ലായിരുന്നു മലര്‍വാടിയെത്തിയത്.  സ്വതന്ത്രസംവിധായകനായി വിനീത് വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോള്‍ നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരെ കൂടെ മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്റെ 'ലവ് ആക്ഷന്‍ ഡ്രാമ'യില്‍. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. ധ്യാനിന്റെ ആദ്യ സംവിധാനസംരംഭമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'

നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത് എന്നിവര്‍ 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ശ്രാവണ്‍ ഇല്ല, അധികം വൈകാതെ ശ്രാവണും ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. ഉത്തരമലബാറിലെ ഒരു നാട്ടിന്‍പ്പുറത്തുള്ള മലര്‍വാടി എന്ന ആര്‍ട്‌സ് ക്ലബ്ബിന്റെയും അതിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെയും സുഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്.

നിവിന്‍ പോളിയും നയന്‍താരയുമാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


മലയാള സിനിമ ചരിത്രത്തിലെ എപിക് ഫാമിലി ഡ്രാമകളില്‍ ഒന്നാണ് 'വടക്കുനോക്കി യന്ത്രം'. തളത്തില്‍ ദിനേശനായി ശ്രീനിവാസനും ശോഭയായി പാര്‍വ്വതിയും എത്തിയ ചിത്രം പലകുടുംബ ജീവിതങ്ങളുടെയും നേര്‍സാക്ഷ്യം കൂടിയായിരുന്നു. കാലങ്ങള്‍ക്കിപ്പുറം വടക്കുനോക്കിയന്ത്രം പുനര്‍ജ്ജനിക്കുമ്പോള്‍ തളത്തില്‍ ദിനേശനാകുള്ള നിയോഗം യംഗ് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിക്കാണ്. ശോഭയാകുന്നതാകട്ടെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് 'ലവ് ആക്ഷന്‍ ഡ്രാമ'.

വമ്പന്‍താരനിരയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നിവിന്‍പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ സണ്ണിവെയ്ന്‍, അജു വര്‍ഗീസ്, ദുര്‍ഗ തുടങ്ങി വന്‍താരനിരയാണ് ചടങ്ങിനെത്തിയത്. പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങളോടെയാകും ലവ്-ആക്ഷന്‍-ഡ്രാമ എത്തുന്നത്. ചിത്രം ഏപ്രില്‍ മാസത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന.

മലര്‍വാടി താരങ്ങള്‍ക്കൊപ്പം ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പുതിയ നിയമം' ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും.

മലര്‍വാടിക്കു ശേഷം തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങി വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളും, അദ്ദേഹം നിര്‍മ്മിച്ച ആനന്ദവും, തിരക്കഥയെഴുതിയ ഒരു വടക്കന്‍ സെല്‍ഫിയും ഹിറ്റുകളായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends