'കപ്പിള്‍ ഓഫ് ദ ഇയര്‍': പ്രണയദിനത്തില്‍ കയ്യടി നേടി ഈ വിചിത്ര ജോഡികള്‍
ധര്മ്മജന് ബോള്‍ഗാട്ടിയുടെയും പിഷാരടിയുടെയും സൗഹൃദം പ്രസിദ്ധമാണ്. ചാനല്‍ പരിപാടികളില്‍ തുടങ്ങി ഇപ്പോള്‍ സിനിമയില്‍ വരെ ഒന്നിച്ചു വളര്‍ന്നു നില്ക്കുന്ന സൗഹൃദം. ഏത് വേദിയിലെത്തിയാലും ഇരുവരും പരസ്പരം കൊണ്ടും കൊടുത്തും സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്യും. ഇന്ന് വാലന്റൈന്‍സ് ദിനത്തിലും സൗഹൃദം വിട്ടൊരു കളിയില്ലെന്നാണ് ധര്മ്മജന് ബോള്‍ഗാട്ടി ഒരു ചിത്രത്തിലൂടെ പ്രഖ്യാപിക്കുന്നത്. പിഷാരടിക്കൊപ്പം പെണ്‍വേഷമിട്ട് നില്ക്കുന്ന ഒരു ചിത്രമാണ് പ്രണയദിന സന്ദേശത്തിനൊപ്പം ധര്മ്മജന് ഷെയര്‍ ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. ധര്‍മജനേയും പിഷാരടിയേയും കളിയാക്കിയും അഭിനന്ദിച്ചും കമന്റുകള്‍ നിറഞ്ഞു. 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പിഷാരടിയെ കാണാന്‍ ബ്രിട്ടീഷ് ഗായകനായ ഫ്രെഡ്ഡി മെര്‍ക്കുറിയെ പോലെയുണ്ടെന്നാണ് ഒരു വിരുതന്റെ കമന്റ്. 'ബെസ്റ്റ് കപ്പിള്‍ ഓഫ് ദ ഇയര്‍' എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും വാലന്റൈന്‍സ് ദിനത്തിലെ ഈ വ്യത്യസ്ത പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha