2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുളള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു; പ്രശസ്ത ചലച്ചിത്രകാരന് കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്മാന്
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി അംഗങ്ങളെ നിയമിച്ചുളള ഉത്തരവിറങ്ങി. 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുളള ജൂറിയേയാണ് തിരഞ്ഞെടുത്തത്. പ്രശസ്ത ചലച്ചിത്രകാരന് കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്മാന്. രചനാവിഭാഗം ജൂറി ചെയര്മാന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി കെ പോക്കറാണ്.
ഷെറി ഗോവിന്ദന്, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെ.ജി. ജയന്, മോഹന്‍ദാസ്, വിജയകൃഷ്ണന്, ബിജു സുകുമാരന്‍, പി.ജെ. ഇഗ്നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയാണ്.
https://www.facebook.com/Malayalivartha