അച്ഛന്റെ ചിത്രത്തിനു വേണ്ടി പാട്ടു പാടി മകന് അര്ജുന് അശോകന്
ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകന് അര്ജുന് അശോകന് പാടുന്നതായി റിപ്പോര്‍ട്ട്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന് സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
ജൂണ്‍, ബിടെക്, വരത്തന്, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും അര്ജുന് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മാധവ്, ധര്മജന് ബോള്‍ഗാട്ടി, മനോജ് കെ.ജയന്, ഹരിശ്രീ അശോകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha