അബി സ്വപ്നം കണ്ടതൊക്കെ അവന് യാഥാര്‍ത്ഥ്യമാക്കുമെന്ന് നാദിര്‍ഷ; വിലമതിക്കാനാവാത്ത അവാര്‍ഡ് എന്ന് ഷെയ്ന്
ഉറ്റ സുഹൃത്തിന്റെ മകനായ ഷെയ്ന് നിഗത്തെ അഭിനന്ദിച്ച് നടന് നാദിര്‍ഷ. കുമ്പളങ്ങി നൈറ്റ്സിലെ ഷെയ്നിന്റെ അഭിനയം കണ്ടാണ് നാദിര്‍ഷയുടെ അഭിനന്ദനം. അബി കണ്ട സ്വപ്നം ഷെയ്ന് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് നാദിര്‍ഷ കുറിച്ചിരിക്കുന്നത്. കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന് വരും . അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് 'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയില്‍ ഷൈനിന്റേത്.
അതിഗംഭീരമായി മോനെ' എന്നാണ് നാദിര്‍ഷ കുറിച്ചിരിക്കുന്നത്.
നാദിര്‍ഷയുടെ പോസ്റ്റ് ഷെയ്നും പങ്കുവെച്ചിട്ടുണ്ട്. വിലമതിക്കാനാവാത്ത ചില അവാര്‍ഡുകള്‍ എന്നാണ് ഷെയ്ന് പറഞ്ഞത്. അബിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും.
കുമ്പളങ്ങി നൈറ്റ്സില്‍ ബോണി എന്ന കഥാപാത്രത്തെയാണ് ഷെയ്ന് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം ഷെയ്നിന്റെ സ്വഭാവിക അഭിനയത്തെക്കുറിച്ചാണ് പറയുന്നത്.
https://www.facebook.com/Malayalivartha