ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജയസൂര്യയ്ക്ക്: വെളിപ്പെടുത്തലുമായി സംവിധായകന് വിനയന്
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയ്ക്കായിരിക്കും എന്ന പ്രവചനവുമായി സംവിധായകന് വിനയന്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരിക്കും ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിക്കുകയെന്നും വിനയന് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന് പ്രതീക്ഷ പങ്കുവെച്ചത്.
'ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്പ്രതീക്ഷിക്കുന്നു...' എന്നാണ് വിനയന് കുറിച്ചത്.
https://www.facebook.com/Malayalivartha