വീട്ടുകാര്‍ക്ക് നോക്കാന്‍ വയ്യെങ്കില്‍ മണിയുടെ വാഹനങ്ങള്‍ ലേലത്തിന് വെയ്ക്കൂ; ഇങ്ങനെ നശിപ്പിക്കുന്നതെന്തിന്

വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ മൂന്ന് കഴിഞ്ഞിട്ടും ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അഭിനയവും ചിരിയും പാട്ടുമെല്ലാം ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ മണിയുടെ വാഹനങ്ങളെക്കുറിച്ചുള്ള ഒരു ആരാധികയുടെ പോസ്റ്റാണ് ഫേയ്സ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. മണിയുടെ പ്രിയപ്പെട്ട വാഹനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് വീട്ടുകാര്‍ക്ക് വേണ്ടെങ്കില്‍ ലേലം ചെയ്യണമെന്നുമാണ് ഫാത്തിമ ഡിയാന എന്ന ആരാധിക പറയുന്നത്.
'മണിച്ചേട്ടന് നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടന് ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത് .
ഒന്നുമില്ലായ്മയില്നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം..അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും
പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകര്‍ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.....
https://www.facebook.com/Malayalivartha