ഇതില്‍ കൂടുതല്‍ ഞാനെന്തു ചോദിക്കാന്‍ ലാലേട്ടാ: പൃഥ്വിരാജ്
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകന്. കൂടുതല്‍ എന്തുവേണം 'ലൂസിഫര്‍' എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
'അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ,' പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha