രാഷ്ട്രീയക്കാരനായല്ല, നടനായ അച്ഛനെ കാണാനാണ് ഇഷ്ടമെന്ന് ഗോകുല്‍; പക്ഷേ എനിക്ക് എന്റെ രാജ്യമാണ് വലുതെന്ന് സുരേഷ് ഗോപി
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചു വന്ന സുരേഷ് ഗോപിയെ കാണാന്‍ അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന തമിഴ് ചിത്രം 'തമിഴരശന്റെ' സെറ്റില്‍ മകനും നടനുമായ ഗോകുലും മകള്‍ ഭവാനിയുമെത്തി. രാഷ്ട്രീയത്തിന് ഇടവേള നല്കി അച്ഛന് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത് കാണാനെത്തിയതാണിരുവരും.
മകന്റെയും മകളുടെയും ലൊക്കേഷന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഹൃദയസ്പര്‍ശിയായൊരു കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയാണ് സുരേഷ് ഗോപി. 'ഗോകുലും ഇളയ മകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നു. എന്റെ അടുത്തുനിന്നും അല്‍പ്പം അകലെ കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ എന്നോട് മന്ത്രിച്ചു, ഈ ലൈറ്റുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്മാര്ക്കും ഇടയില്‍ അച്ഛനെ കാണുമ്പോള്‍ എനിക്കേറെ സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷേ? ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനെന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്തുവില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള എന്റെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ നിറവേറ്റും.' സുരേഷ് ഗോപി കുറിക്കുന്നു
https://www.facebook.com/Malayalivartha