ഈ പയ്യന് ആരാധകര്‍ നെഞ്ചേറ്റുന്ന അടുത്ത സൂപ്പര്‍താരം; കോളേജില്‍ ചെന്ന് അടിച്ചുപൊളിച്ച് ഷെയ്ന് നിഗത്തിന്റെ ഡാന്‍സ് വൈറല്‍
ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഷെയ്ന് നിഗം. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സില്‍ ഇടംനേടി. ഒടുവിലെത്തിയ കുമ്പളങ്ങി നൈറ്റ്സാകട്ടെ തീയറ്ററുകളില്‍ ഗംഭീര കയ്യടി നേടി. സിനിമയില്‍ മാത്രമല്ല, അവിടെ നിന്നു പുറത്തു വന്നാലും സാധാരണക്കാരില്‍ ഒരാളി നില്ക്കുന്നതു കൊണ്ടു തന്നെയാണ് ഷെയ്നിനോട് നമുക്കിത്ര ഇഷ്ടം. ഇപ്പോള്‍ ഷെയ്നിന്റെ പുതിയ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഷെയ്നിന്റെ ഈ ഡാന്‍സ്.
വിദ്യാര്‍ഥികള്‍ക്കൊപ്പം അവരില്‍ ഒരാളായി ഡാന്‍സ് ചെയ്യുകയാണ് ഷെയ്ന് നിഗം. വിദ്യാര്‍ഥികള്‍ക്കൊപ്പം റൗഡി ബേബി അടക്കമുള്ള ഗാനങ്ങള്‍ക്കായിരുന്നു ഷെയ്നിന്റെ ഡാന്‍സ്. പുനലൂര്‍ എസ്.എന്‍ കോളജിലെ പരിപാടിയിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഷെയ്ന് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതുകൊണ്ടാണ് ഷെയ്ന് നിങ്ങളെ ഇഷ്ടപ്പെടുന്നത്, തകര്‍പ്പന്‍ ഡാന്‍സ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. ഇതിനോടകം തന്നെ നിരവധി പേര് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha