കാമുകിക്കു വേണ്ടി ഗുണ്ടാപണിക്കിറങ്ങിയ റോഷന് ആന്‍ഡ്രൂസിനെ മലയാള സിനിമ കയ്യൊഴിയുന്നു; ഇനി ഒരു സിനിമയും നിര്‍മ്മിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍
ഗുണ്ടകളുമായി നിര്‍മ്മാതാവ് ആല്വിന് ആന്റണിയുടെ വീടുകയറി ആക്രമണം നടത്തിയ സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മ്മാതാക്കള്‍. റോഷന് ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന് ആന്‍ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്വിന് ആന്റണി ഡിജിപിക്ക് പരാതി നല്കി. നടപടികള്‍ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ അറിയിച്ചു.റോഷന് ആന്‍ഡ്രൂസ് 20ഓളം ഗുണ്ടകളുമായി രാത്രി വീട്ടില്‍ കയറിവെന്ന് ആക്രമിക്കുകയായിരുന്നെന്ന് ആല്വിന് ആന്റണിയുടെ ഭാര്യ മലയാളിവാര്ത്തയോടെ വെളിപ്പെടുത്തിയിരുന്നു.
പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം റോഷന് ആന്‍ഡ്രൂസിനാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംഭവത്തില്‍ ഫിലിം ചേംബറും പ്രതിഷേധിച്ചു. ആല്വിന് ആന്റണിയുടെ മകനും റോഷന് ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്വിന് ജോണ്‍ ആന്റണിയുമായുള്ള പ്രശ്നമാണ് ആക്രമത്തില്‍ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷന് ആന്‍ഡ്രൂസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha