താര പുത്രി സിനിമയിലേക്ക് ; സിനിമയിലേക്ക് ഇറങ്ങി തിരിച്ചപ്പോൾ ഉപദേശമല്ല മുന്നറിയിപ്പാണ് അച്ഛൻ നൽകിയത് ; പക്കക്കാതെ മുന്നോട്ട് കാവ്യ ....

മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ നൽകിയ സംവിധായകനാണ് വി കെ പ്രകാശ്. അച്ഛന് പിന്നാലെ മകൾ കാവ്യ പ്രകാശും സിനിമയിൽ എത്തുകയാണ്. സംവിധാനം തന്നെയാണ് കാവ്യയുടെയും ഇഷ്ട മേഖല. ഇപ്പോളിതാ കാവ്യയുടെ ആദ്യ ചിത്രമായ വാങ്ക് റിലീസിനെത്തുകയാണ്.
തികച്ചും യാദ്യശ്ചികമായാണ് വാങ്ക് തന്റെ ആദ്യ ചിത്രമായതെന്ന് കാവ്യ പറയുകയുണ്ടായി . ചെറുപ്പം മുതലേ സിനിമ തന്റെ പാഷൻ ആയിരുന്നവെന്നും പറയുന്നു. മണിപ്പാലിൽ നിന്നുംബി.എസ്.സി വിഷ്വല്‍ കമ്യുണിക്കേഷന്‍ പൂർത്തിയാക്കിയതിനു ശേഷമാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിലേക്ക് വരുന്നെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ മുന്നറിയിപ്പിനെ കുറിച്ചാണ് കാവ്യ ഇപ്പോൾ പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള മേഖലയാണ്, നൂറ്റൊന്ന് ശതമാനവും പ്രതിബദ്ധതതയും പാഷനും വേണം, ഒരു സ്ത്രീ ആയതിനാലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും. വിശ്രമം ഉണ്ടാകില്ല എന്നെല്ലാം പറഞ്ഞു തന്നിരുന്നു. മകളുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹമായതിനാലാണ് ഉപദേശം നൽകാതെ മുന്നറിയിപ്പ് പ്രകാശ് നൽകിയത്.
അച്ഛനെ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിപ്പിക്കാൻ താല്പര്യമുണ്ടായിരുന്നു . വിജയൻ സർ ചെയ്ത കഥാപാത്രത്തിനായി അച്ഛനെ വിളിച്ചതുമായിരുന്നു. എന്നാൽ അച്ഛന് ഡേറ്റ് ഇല്ലാത്തതിനാൽ മാത്രമാണ് അഭിനയിക്കാത്തത്. താൻ അടുത്ത് ചെയ്യുന്ന പടത്തിൽ അച്ഛന് വേഷം ഉണ്ടാകുമോ എന്നൊന്നും ഇപ്പോൾ പറയാനാകില്ലെനും .സിനിമയിൽ ഒരാളെ കാസ്റ്റ്ചെയ്യുന്നത് തിരക്കഥ നോക്കിയിട്ടാണ്. അതിനാൽ ഭാവിയിൽ അച്ഛന് പറ്റിയ വേഷം നൽകാൻ തനിക്ക് സാധിച്ചാൽ കാവ്യക്കത് ഏറെ അഭിമാനമുള്ള കാര്യമാണെന്നും കാവ്യ വ്യക്തമാക്കി.
ഉണ്ണി സർ ബാംഗ്ലൂരിൽ ഒരിക്കൽ ഒരു പ്രോജക്ടിന്റെ ഭാഗമായി അച്ഛനെ കാണാൻ വന്നിരുന്നു. അന്നാണ് കാവ്യ ആദ്യമായി ഉണ്ണി സാറിനെ കണ്ടത്, ഒരുപാട് കഥകൾ പറയുന്നതിനോടപ്പം വാങ്കിന്റെ കഥയും കാവ്യയോട് പറയുകയായിരുന്നു. അത് കേട്ടുകൊണ്ടിരുന്ന എന്റെ മുഖഭാവവും മറ്റും കണ്ടിട്ടാകാം ഉണ്ണി സാറിന് മനസിലായി എനിക്ക് ഈ കഥയില്‍ താത്പര്യം ഉണ്ടെന്ന്. അങ്ങനെയാണ് ഉണ്ണി സാര്‍ തന്നോട് ചോദിക്കുന്നത് കാവ്യയ്ക്ക് ഈ കഥ ഒരു സിനിമയാക്കിക്കൂടാ എന്ന്. അത് തനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമായിരുന്നു.
വാങ്ക് നോവൽ സിനിമ ആകുന്നതിൽ ടെൻഷനേക്കാളും ആശങ്കയാണ് തനിക്കുണ്ടായതെന്നും കാവ്യ വ്യക്തമാക്കി. വാങ്ക് നോവൽ രാജ്യാന്തര തലങ്ങളിൽ ശ്രദ്ധ നേടിയതാണ് അതുകൊണ്ട് തന്നെ നോവൽ സിനിമയാകുബോൾ ചിത്രത്തോട് നൂറു ശതമാനവും നീതി പുലർത്തുന്നതാകണം തന്റേതുമെന്നും കാവ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha