'മഹത്തായ ഭാരതീയ അടുക്കള വിമർശനങ്ങളിൽ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകൾക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്...പക്ഷേ.. വീണ്ടും ചിന്തിക്കുമ്പോൾ അല്ലെങ്കിൽ നിരീക്ഷിക്കുമ്പോൾ മനസിലാകുന്ന ഒന്ന്...' ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയ്ക്ക് പിന്നാലേ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജിയോ ബേബി

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം നമുക്ക് മുന്നിൽ വ്യത്യസ്തത കാഴ്ചപ്പാടുകളുടെ ലോകമാണ് തുറന്നത്. ഇത് സ്ത്രീകളേക്കാള്‍ ആണുങ്ങളും ആണ്‍കുട്ടികളും കാണേണ്ട സിനിമയാണെന്നും ഇനിയും താഴാത്ത ആണധികാരത്തിന്‍റെ പദവികൾ താഴണമെന്ന വ്യക്തമായ രാഷ്ട്രീയമാണ് ചിത്രം പറയുന്നതെന്നുമുള്‍പ്പെടെ സോഷ്യൽമീഡിയയിൽ വളരെ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ഇതിനിടയിൽ സിനിമയുടെ ക്ലൈമാക്സിനെ അനുകൂലിച്ചും പ്രതീകൂലിച്ചുമുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയൊരുക്കിയ സംവിധായകൻ ജിയോ ബേബി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മഹത്തായ ഭാരതീയ അടുക്കള വിമർശനങ്ങളിൽ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകൾക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്...പക്ഷേ.. വീണ്ടും ചിന്തിക്കുമ്പോൾ അല്ലെങ്കിൽ നിരീക്ഷിക്കുമ്പോൾ മനസിലാകുന്ന ഒന്ന്..സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോ ? ഇറങ്ങി പോരുന്നതിനു സവർണ്ണരും അവർണ്ണരും ആദിവാസികളും ആയ സ്ത്രീകൾക്ക് മുന്നിൽ പ്രശ്നങ്ങൾ നിരവധി ആണ്.അവൾ സാമ്പത്തികമായി എത്ര മുന്നിലോ പിന്നിലോ ആവട്ടെ സംമൂഹം കുടുംബം ഇവ ഒക്കെ അവൾക്കുമുന്നിൽ ഇറങ്ങിപോക്കിന് തടസം ആകുന്നുണ്ട്.
സ്‌ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അത് ഏത് തരം ജീവിതങ്ങളിലും വെല്ലുവിളികൾ നിറഞ്ഞതാണ്. സ്ത്രീ ജീവിതത്തിന് ആദിവാസി ദളിത് ഇടങ്ങളിലും പിരോഗമനത്തിന്റെ അങ്ങേ അറ്റത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഏറെയാണ്.. പോകാൻ ഇടം ഉണ്ടായാൽ പണം ഉണ്ടായാൽ മെച്ചപ്പെട്ട ജീവിതം ഉണ്ടായാൽ പരിഹരിക്കപ്പെടുന്ന ഒന്നല്ല അത്.
https://www.facebook.com/Malayalivartha