ആമസോണിന് അബദ്ധം പിണഞ്ഞു; ദൃശ്യം 2വിന്റെ ട്രെയിലര്‍ പുറത്ത്; ട്രെയിലര്‍ പുറത്തുവന്നത് മറ്റന്നാൾ ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കെ

മലയാള സിനിമാലോകം ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 2വിന്റെ ട്രെയിലര്‍ പുറത്ത്. ആമസോണ്‍ പ്രൈം അബദ്ധവശാല്‍ ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു എന്നാണ് വിവരം. മറ്റന്നാളാണ് ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ട്രെയ്‌ലര്‍ പുറത്തായ ഉടന്‍ ആമസോണ്‍ പിന്‍വലിച്ചെങ്കിലും നിമിഷങ്ങള്‍ക്കുളളില്‍ തന്നെ വിവിധ യുട്യൂബ് ചാനലുകളില്‍ ട്രെയിലര്‍ എത്തുകയായിരുന്നു.
പുതുവത്സര ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2വിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്ത് തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതിരുന്ന സമയത്ത്, മറ്റൊരു ഓപ്ഷന്‍ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, ഒട്ടനവധി താരങ്ങള്‍ രണ്ടാം ഭാഗത്തിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം രണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha