'ആരാണ് പാര്‍വ്വതി?... ധൈര്യമാണ് പാര്‍വ്വതി... സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി...തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി...' പാര്‍വതിയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി

കര്‍ഷകസമരത്തെക്കുറിച്ചും പൗരത്വഭേദഗതി നിയമത്തെക്കുറിച്ചും നടി പാര്‍വതി തിരുവോത്ത് നടത്തിയ പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചയായ വിഷയങ്ങളായിരുന്നു. വര്‍ത്തമാനം സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു പാര്‍വതി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍വതിയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണെന്ന് പാര്‍വതിയെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആരാണ് പാര്‍വ്വതി?... ധൈര്യമാണ് പാര്‍വ്വതി... സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി...തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി.. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി.. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി..പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണ്....
https://www.facebook.com/Malayalivartha