ഞങ്ങളുടെ കുടുബത്തിൽ സ്വന്താമായി ഒരാന ഉള്ളത് അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാൻ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ?? ബോഡിഷെയ്മിങ്ങിന്റെ പേരിലുള്ള പരിഹാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്കി ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും കലാകാരിയുമായ സൂര്യ ഇഷാൻ
ബോഡിഷെയ്മിങ്ങിന്റെ പേരിലുള്ള പരിഹാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്കി ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും കലാകാരിയുമായ സൂര്യ ഇഷാൻ രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലോ തൊലിയുടെ നിറമോ അല്ല. പരിഹസിക്കുന്നവരുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് തന്റെ ശരീരത്തെ സ്നേഹിക്കുന്നുവെന്നും സൂര്യ ഓര്‍മ്മിപ്പിക്കുന്നു. ഭര്‍ത്താവ് ഇഷാനുമൊത്തുള്ള ക്യൂട്ട് ചിത്രത്തിനൊപ്പമാണ് സൂര്യ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
തടിച്ചി ,ആന, പർവ്വതം, ഭൂതം, അയ്യോ തടി കുറയ്ക്കു അപ്പോഴ സുന്ദരി മെലിയുന്നതാ സൗന്ദര്യം ഇനിയും മാറത്ത ലോകം മെലിഞ്ഞവർ സുന്ദരി ആണ് എന്നുള്ള കാഴ്ചപാട് നിങ്ങളുടെ തിമിരം ബാധിച്ച കണ്ണിലാണ് ആന എന്താ ഒരു മോശം മൃഗമാണോ?? ഞങ്ങളുടെ കുടുബത്തിൽ സ്വന്താമായി ഒരാന ഉള്ളത് [ ഞാൻ ] അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാൻ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ??
ഞാൻ എന്റെ ശരീരത്തെ എന്റെ വണ്ണത്തെ ഇഷ്ടപ്പെടുന്നു ...I Love My body പിന്നെ നിങ്ങൾക്ക് എന്ത് കുഴപ്പം??? നിറത്തിന്റെയും ശരീരത്തിന്റെയും ജെൻഡർ ജാതി മത വർണ്ണവിവേചനം നിർത്താറായില്ലെ എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലത്തിലോ തൊലിയുടെ നിറമോ അല്ല വീണ്ടും പറയുന്നു നിങ്ങളുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു ഇനി എനിക്ക് തടി കൂടിയാൽ കുറക്കാനും അല്ല കുട്ടണമെങ്കിൽ കൂടാനും അറിയാം അത് എന്റെ ഇഷ്ട്ടം Plz stop body shaming.
https://www.facebook.com/Malayalivartha