Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എക്കാലത്തെയും അവിസ്മരണീയമായ ദോശ; മകളുണ്ടാക്കിയ ദോശയുടെ ചിത്രം പങ്കുവെച്ച് അല്ലു അർജുൻ

06 MAY 2021 04:30 PM IST
മലയാളി വാര്‍ത്ത

മകളുണ്ടാക്കിയ ദോശയുടെ ചിത്രം പങ്കുവെച്ച് മലയാളികളുടെ സ്വന്തം അല്ലു അർജുൻ. കഴിഞ്ഞയാഴ്ച ആയിരുന്നു കൊറോണ വൈറസ് പോസിറ്റീവായ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. 38 കാരനായ താരം സുഖം പ്രാപിച്ചുവരുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിൽ ഉണ്ടായിരുന്നു.

ബുധനാഴ്ച കുടുംബം എങ്ങനെ തന്നെ നോക്കുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.ഇന്നും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിരവധി വീഡിയോകള്‍ അല്ലു അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മകള്‍ അയാന്‍ ഭക്ഷണ പാത്രവുമായി നടക്കുന്നതും മകള്‍ അര്‍ഹ വീട്ടിലെ തുറസായ സ്ഥലത്ത് കളിക്കുന്നതും വീഡിയോകളില്‍ കാണുന്നുണ്ട്. തുടര്‍ന്നുള്ള വീഡിയോയില്‍, അര്‍ജുന്‍ തന്റെ ഇളയ മകള്‍ പിതാവിനായി ഒരു ദോശ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്നാണ് കാണിച്ചു തരുന്നത്. ചൂടുള്ള പാനില്‍ ദോശ മാവ് ഒഴിക്കുന്ന അർഹയെയും ദൃശ്യങ്ങളിൽ കാണാം.

ദോശ ഒരു പ്രൊഫഷണല്‍ തയ്യാറാക്കുന്നതല്ലെന്ന് മനസ്സിലാകുമെങ്കിലും അര്‍ഹയുടെ സമര്‍പ്പണവും പിതാവിനോടുള്ള അവളുടെ സ്നേഹവും വീഡിയോയില്‍ നിന്ന് വ്യക്തമാകും. അര്‍ജുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മകള്‍ ഉണ്ടാക്കിയ ദോശയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 'എക്കാലത്തെയും അവിസ്മരണീയമായ ദോശ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കു വെച്ചത്.

അതേസമയം, #GetWellSoonAlluArjun എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. വേഗത്തില്‍ സുഖം പ്രാപിക്കാനായി അദ്ദേഹത്തിന്റെ ആരാധകരില്‍ പലരും രാജ്യമെമ്ബാടുമുള്ള നിരവധി ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തി വരികയാണ്.

അദ്ദേഹത്തിന്റെ നിരവധി സഹതാരങ്ങളും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ദേവ്, സായ് ധരം തേജ്, വരുണ്‍ തേജ് കൊനിദേല, രാകുല്‍ പ്രീത്, റാഷി ഖന്ന എന്നിവര്‍ താരത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആശംസകൾ അറിയിച്ചിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends