Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴു ദിവസം കഴിഞ്ഞു ഹോസ്പിറ്റല്‍ വിടുമ്പോൾ അവള്‍ക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവള്‍ ചോദിച്ചു 'അമ്മ എന്റെന്നു കുറെ ബ്ലഡ് എടുത്തല്ലോ അതൊക്കെ തിരിച്ചു എപ്പൊ തരും, അതു വരെ എനിക്ക്‌ ബ്ലഡ് കുറയില്ലേ? മകള്‍ മീനാക്ഷിക്ക് കോവിഡ്‌ വന്നു പോയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ച്‌ നടന്‍ സാജന്‍ സൂര്യ

08 MAY 2021 03:24 PM IST
മലയാളി വാര്‍ത്ത

മകള്‍ മീനാക്ഷിക്ക് കോവിഡ്‌ വന്നു പോയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ച്‌ നടന്‍ സാജന്‍ സൂര്യ രംഗത്ത് എത്തുകയുണ്ടായി. കുട്ടികള്‍ക്ക് കോവിഡ്‌ വന്നു പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ആക്കുകയും കുറച്ചു നാളുകള്‍ കൊണ്ട് മകള്‍ ഭേദപ്പെടുകയും ചെയ്ത സംഭവമാണ് സാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഒപ്പം 'കോവിഡ്‌ സാധാരണക്കരനല്ല' എന്ന ഓര്‍മ്മിപ്പികലുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'മാര്‍ച്ചില്‍ ചെറിയ മോള്‍ക്ക് പനി വന്നപ്പോള്‍ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയില്‍ പോയി പനിക്ക് മരുന്നും ക്ഷീണത്തിന് ട്രിപ്പുമെടുത്ത് വീട്ടില്‍ വന്ന് കോവിഡ്‌ ഇല്ലന്ന് ആശ്വസിച്ച്‌ ഉറങ്ങി. ഇടവിട്ടുള്ള പനി, 102 ഡിഗ്രിക്ക് മുകളില്‍ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി ജി ഹോസ്പിറ്റലില്‍ രാത്രി പി ആര്‍ ഓ സുധ മാഡത്തെ വിളിച്ച്‌ മോളെ കൊണ്ടു പോയപ്പോ പീഡിയാട്രീഷ്യന്‍ ഡോ. രേഖാ ഹരി എമര്‍ജന്‍സിയില്‍ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോള്‍ക്കും കോവിഡില്ലാന്ന് ടെസ്റ്റ്‌ റിസള്‍ട്ട്‌ വന്നു. ആശ്വാസം.

പക്ഷേ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങള്‍ ചൂണ്ടി കാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ യൂറിന്‍ കള്‍ച്ചര്‍ റിപ്പോര്‍ട്ട്‌ വന്നു. അതില്‍ കുഴപ്പം ഉണ്ട്. അതനുസരിച്ചു ഹൈ ആന്റിബയോട്ടിക്സ് നല്‍കി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്ബോള്‍ മൂന്നു പുതപ്പും മൂടി ഞങ്ങള്‍ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും റബ്ബ് ചെയ്തിട്ടും, തുണി വെള്ളത്തില്‍ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.

ഭയത്തിനാണോ കണ്ണീരിനാണോ മുന്‍തൂക്കം എന്ന് ചോദിച്ചാല്‍ അറിയില്ല. അതിനിടക്ക് ഡോക്ടര്‍ക്ക് സംശയം തോന്നി കോവിഡ്‌ വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങള്‍ക്ക് കോവിഡ്‌ വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 സെപ്റ്റംബര്‍ മാസം പനി വന്നു പോയി. 2021ല്‍ ജലദോഷം പോലും ഉണ്ടായില്ല. ആന്റിബോഡി ടെസ്റ്റില്‍ ഭാര്യക്കും മോള്‍ക്കും കോവിഡ്‌ വന്നു പോയി എന്ന് വ്യക്തമായി. എനിക്ക് ഇല്ല താനും.

കോവിഡ്‌ വന്നുപോയാലുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. മീനൂവിന്റെ എല്ലാ ആന്തരിക അവയവങ്ങള്‍ക്കും ഇന്ഫ്ലമേഷന്‍ വന്നു, ബ്രെയിനില്‍ ഒഴിച്ച്‌ . കോവിഡ്‌ വന്നു പോയാല്‍ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നു തന്നെ കണ്ണീരിലേക്കു വഴിമാറി. പീഡിയാട്രിക് ഐ സി യുവിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു.

ഡോ. രേഖാ ഹരിയുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ധൈര്യം തന്നു. പീഡിയാട്രിക് ഐ സി യുവിലെ ഡോ. ബെറ്റ്സി ഓരോ കുഞ്ഞു കാര്യോം പറഞ്ഞു തന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെയുള്ള മൂന്നു ദിവസത്തെ ഐ സി യു ജീവിതത്തില്‍ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തു കിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളര്‍ത്തി. ഡോക്ടര്‍മാര്‍,നേഴ്സ്മാര്‍, സ്റ്റാഫ് എല്ലാവരുടെയും പരിചരണം, സ്നേഹം, മാത്രമായിരുന്നു ആശ്വാസം.

മൂന്നു ദിവസത്തെ ട്രീറ്റ്‌മെന്റ് മീനുനെ മിടുക്കിയാക്കി. പക്ഷേ അവളുടെ മാനസിക നില പരിതാപകരമായി. ഇന്‍ജെക്ഷന്‍ എടുക്കാന്‍ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവള്‍ ഡോക്ടര്‍ ആകുമ്ബോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. 'നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ. ' എന്ന ചോദ്യം നെഞ്ചില്‍ മുറിവുണ്ടാക്കി കടന്നു പോയി. രണ്ടു ദിവസം കൂടി കിടക്കേണ്ടതാ പക്ഷേ നാളെ പൊക്കോ എന്ന് ഡോ. രേഖ പറഞ്ഞതും മോള്‍ടെ ആ ചോദ്യം കൊണ്ടാകാം. ഹാപ്പിയായ മീനു സിസ്റ്റേര്‍സിനും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവള്‍ക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി.

ഏഴു ദിവസം കഴിഞ്ഞു ഹോസ്പിറ്റല്‍ വിടുമ്പോൾ അവള്‍ക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവള്‍ ചോദിച്ചു 'അമ്മ എന്റെന്നു കുറെ ബ്ലഡ് എടുത്തല്ലോ അതൊക്കെ തിരിച്ചു എപ്പൊ തരും, അതു വരെ എനിക്ക്‌ ബ്ലഡ് കുറയില്ലേ?'. ഡോ. രേഖാ ഹരി, ഡോ. ബെറ്റ്സി, പി ആര്‍ ഓ സുധ, ജി ജി ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫിനും, നേഴ്സ്മാര്‍ക്കും നന്ദി.

അടുത്ത കോവിഡ്‌ തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കും എന്ന് കേട്ടു. കുട്ടികള്‍ക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങള്‍ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ ടെസ്റ്റും മരുന്നും കഴിഞ്ഞത്. ഞങ്ങള്‍ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷേ അതും പോരാ അതുക്കും മേലെ കെയര്‍ വേണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്‍റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. കോവിഡ്‌ ഒരു സാധാരണക്കാരനല്ല,' സാജന്‍ കുറിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends