Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേക്ക് അക്കൗണ്ടുകള്‍ വഴി പണംതട്ടല്‍; മുന്നറിയിപ്പുമായി സാധിക വേണുഗോപാല്‍... സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ പ്ലാറ്റ്ഫോമിലോ അംഗമല്ലെന്ന് സാധിക വേണുഗോപാലിന്‍റെ കുറിപ്പ്..

19 MAY 2021 04:41 PM IST
മലയാളി വാര്‍ത്ത

ഫേക്ക് അക്കൗണ്ടുകള്‍ വഴി പണംതട്ടല്‍; മുന്നറിയിപ്പുമായി സാധിക വേണുഗോപാല്‍... സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ പ്ലാറ്റ്ഫോമിലോ അംഗമല്ലെന്ന് സാധിക വേണുഗോപാലിന്‍റെ കുറിപ്പ്..

 


നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ പ്ലാറ്റ്ഫോമിലോ ഞാൻ അംഗമല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോമുകളിൽ ഞാൻ ആണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.

 

 


പലരും എന്‍റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്ന്, പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും മറ്റും പറഞ്ഞ് പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്. എന്‍റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്‍റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവെക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

 


ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസേജ് അയക്കുകയോ വിളിക്കുകയോ ചാൻസ് ഓഫർ ചെയ്യുകയോ പണം ചോദിക്കുകയോ ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്‍റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങള്‍ക്ക് റിപ്പോർട്ട്‌ ചെയ്യാവുന്നതാണ്. പല ഡേറ്റ്, ദേസി അപ്ലിക്കേഷനുകളിലും എന്‍റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ച് ചെന്നുചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല.

 

 


ഓരോ സൈറ്റും തേടി കണ്ടുപിടിച്ച് ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും. സെലിബ്രിറ്റികളുടെ മാത്രമല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായും സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്‍റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്.

 

 

നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ. എന്‍റെ പേരിലുള്ള വെരിഫിക്കേഷന്‍ ഇല്ലാത്ത ഏതെങ്കിലും അക്കൗണ്ടില്‍ നിന്നോ ഫാന്‍ പേജില്‍ നിന്നോ എന്തെങ്കിലും തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നപക്ഷം ദയവായി എന്നെ അറിയിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends