Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗായിക ശ്രേയ ഘോഷാൽ‍ അമ്മയായി; മുമ്പ് ഒരിക്കലും അനുഭവിക്കാത്ത വികാരമാണിതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് ശ്രേയ..ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം

23 MAY 2021 01:13 PM IST
മലയാളി വാര്‍ത്ത

ഗായിക ശ്രേയ ഘോഷാല്‍ അമ്മയായി. ശനിയാഴ്ച ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ വിവരം ഇന്‍സ്റ്റഗ്രാം വഴിയാണ് ശ്രേയഘോഷാല്‍ ലോകത്തെ അറിയിച്ചത്.

"ഇന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ക്ക് ദൈവം ഒരു ആണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചു. ഇതിന് മുമ്പ് ഒരിക്കലും അനുഭവിക്കാത്ത ഒരു വികാരമാണിത്. ശൈലാദിത്യയും ഞാനും ഞങ്ങളുടെ കുടുംബങ്ങളും അങ്ങേയറ്റം സന്തോഷത്തിലാണ്. ഞങ്ങളുടെ വിലമതിക്കാനാവാത്ത ഈ സന്തോഷത്തിന്‍റെ ഉറവിടത്തിന് നിങ്ങളെല്ലാവരും നല്‍കിയ അസംഖ്യം അനുഗ്രഹങ്ങള്‍ക്ക് നന്ദി," ശ്രേയ ട്വിറ്ററില്‍ കുറിച്ചു.

 

 

 

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

  ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ശ്രേയ അവരുടെ സ്വന്തം ഗായികയായാണ് ഒരോ നാട്ടുകാരും അനുഭവിച്ചത്. അത്രയ്ക്ക് തദ്ദേശഭാഷയേയും ഉച്ചാരണത്തേയും അര്‍ത്ഥപ്പൊലിമകളെയും അറിഞ്ഞാലപിക്കുന്ന ശ്രേയയുടെ ശൈലി ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ട് ശ്രേയ എന്ന ഗായിക എല്ലാവര്‍ക്കും സ്വീകാര്യയാണ്

 

 

 

മലയാളം ഉള്‍പ്പെടെ പന്ത്രോണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലൂടെയായിരുന്നു മലയാളത്തില്‍ ശ്രേയ അരങ്ങേറ്റം കുറിച്ചത്.

 

ഡോക്ടര്‍മാരുടെ കുടുംബത്തിലെ അംഗമായ ശ്രേയ സംഗീതത്തെ മുഴുവന്‍ സമയപ്രൊഫഷനാക്കി എടുക്കുമ്പോള്‍ കുടുംബത്തിനുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറെയായിരുന്നു.


ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത് ​സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (13 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (31 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (46 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (4 hours ago)

Malayali Vartha Recommends