Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജ് ചിത്രം ഒഴിവാക്കിയെന്ന് സുമേഷ് മൂർ; കാരണം അറിഞ്ഞതോടെ കൈയടിയും പ്രശംസകളുമായി സോഷ്യൽമീഡിയ, സിനിമയില്ലെങ്കിലും ജീവിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെന്ന് താരം

23 MAY 2021 01:55 PM IST
മലയാളി വാര്‍ത്ത

ടൊവിനോ തോമസ് നായകനായ 'കള' എന്ന സിനിമ അതിശയിപ്പിക്കുന്നതാണെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു. എ സർട്ടിഫിക്കറ്റോടുകൂടിയാണ് സിനിമ തിയേറ്ററിലെത്തിയെങ്കിലും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. നേരത്തേ തീയേറ്ററുകളിലെത്തിയ രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് ഓടിടിയിൽ റിലീസായിരുന്നത്.

സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് നല്ളൊയൂ പ്രതികരണം തന്നെ ആയിരുന്നു ലഭിച്ചിരുന്നത്. തുടർന്ന് ചിത്രത്തെയും മൂറിൻ്റെയും ടൊവിനോയുടെയും പ്രകടനത്തെയും ശരീരഭാഷയെയും കുറിച്ചൊക്കെ സിനിമാപ്രേമികളിൽ നിന്നും നിരൂപകരിൽ നിന്നുമൊക്കെ വലിയ പ്രശംസകളാണ് ലഭിക്കുന്നത്.

അതിനിടെ മൂർ നടത്തിയ ഒരു പരാമർശമാണ് കൈയ്യടി നേടുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിൽ തനിക്ക് കിട്ടിയ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കടുവയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് മൂര്‍ പറഞ്ഞത്. സിനിമയിലൂടെയും അല്ലാതെയും താന്‍ പറയാനാഗ്രഹിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് മൂർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവത്കരിക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കാനും അവരുടെ രാഷ്ട്രീയം സംസാരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മൂര്‍ തുറന്നടിച്ചിരുന്നു.

ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ ചിത്രത്തിൽ നിന്നും ലഭിച്ച ഓഫർ നിർസിച്ചതെന്നും മൂർ വെളിപ്പെടുത്തിയിരിക്കുകയാണ്. കടുവ എന്ന ചിത്രത്തിൽ നായകൻ പൃഥ്വിരാജിൻ്റെ അടിയേറ്റ് വീഴണമായിരുന്നുവെന്നും കറുത്ത വര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്നും മൂർ പറഞ്ഞു.

കള എന്ന ചിത്രമിറങ്ങിയതിന് ശേഷം വന്ന പല അഭിമുഖങ്ങളിലും മൂര്‍ സിനിമയിലൂടെയും അല്ലാതെയും താന്‍ പറയാനാഗ്രഹിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു. കള എന്ന ചിത്രത്തിന്റെ ഭാഗമായതും തൻ്റെ കൃത്യമായ രാഷ്ട്രീയവുമായി സിനിമ ചേര്‍ന്നുനില്‍ക്കുന്നുവെന്ന് തോന്നിയതിനാലാണ് എന്നും മൂര്‍ പറഞ്ഞു.

 

മൂർ പറഞ്ഞ വാക്കുകൾ ഇങ്ങനെ. 'ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്,'


തൻ്റെ നിലപാട് വെളിപ്പെടുത്തിയതോടെ സിനിമാ പ്രേമികളും ആക്ടിവിസ്റ്റുകളുമൊക്കെ മൂറിന് പിന്തുണയർപ്പിച്ചു കൊണ്ട് കൈയ്യടികൾ നൽകുയാണ്. സോഷ്യൽ മീഡിയയിലും മൂറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കള എന്ന ചിത്രത്തിൽ മൂർ അവതരിപ്പിച്ച കഥാപാത്രം നായകനായാണ് തന്നോട് സംവിധായകൻ കഥ പറഞ്ഞതെന്നും മൂർ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. കള എന്ന ചിത്രം പറഞ്ഞിരുന്നത് മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥയായിരുന്നു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരും ബാസിഗര്‍ എന്ന നായയും ഈ ചിത്രത്തിലെ മറ്റ് കഥാപാത്രമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends